ത്യാഗത്തിന്റേയും സഹനത്തിന്റേയും ഒാര്‍മ പുതുക്കി ഇന്ന് ബലി പെരുന്നാൾ
ത്യാഗത്തിന്റേയും സഹനത്തിന്റേയും ഒാര്‍മ പുതുക്കി ഇന്ന് ബലി പെരുന്നാള്‍. പൊതു ഈദ് ഗാഹുകള്‍ ഉണ്ടാകില്ലെങ്കിലും പള്ളികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രാര്‍ത്ഥനകള്‍ നടക്കും .
പ്രവാചകന് ഇബ്രാഹിം നബിയുടേയും മകന് ഇസ്മയിലിന്റേയും ത്യാഗത്തിന്റെ ഒാര്‍മ പുതുക്കുകയാണ് ഇന്ന് ഒാരോ ഇസ്ലാമത വിശ്വാസികളും. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ജനിച്ച മകന് ഇസ്മയിലിനെ ദൈവ കല്‍പ്പന പ്രകാരം ബലി കൊടുക്കാന്‍ ഇബ്രാഹിം നബി തീരുമാനിക്കുന്നു. എന്നാല്‍ നബിയുടെ ത്യാഗ സന്നദ്ധതയില്‍ തൃപ്തനായ ദൈവം മകനു പകരം ആടിനെ ബലി നല്കാന് നിര്‍ദേശിച്ചു. ഈ ത്യാഗ സ്മരണയിലാണ് പെരുന്നാള്‍ ദിനത്തില്‍ ബലികര്‍മം നടത്തുന്നത്.
പള്ളികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രാര്‍ത്ഥന. പരമാവധി 40 പേര്‍ക്ക് പങ്കെടുക്കാം. ആഘോഷങ്ങള്‍ അതിരുവിടരുതെന്ന നിര്‍ദേശമാണ് വിശ്വാസികള്‍ക്ക് മത പണ്ഡിതന്മാര് നല്‍കുന്നത് കോവിഡിന്റെ ഈ കാലത്ത് പരമാവധി കൂടിച്ചേരലുകള്‍ ഇല്ലാതെയായിരിക്കും വീടുകളിലെ ആഘോഷം. കോവിഡിനെ അതിജീവിക്കാന്‍ കരുത്തു പകരണമെന്ന പ്രാര്‍ത്ഥനയും ഇത്തവണത്തെ പെരുന്നാളില്‍ നിറയും