കട്ടപ്പന മർച്ചന്റ് അസോസിയേഷൻ 54 മത് വാർഷിക പൊതുയോഗവും കുടുംബ സുരക്ഷാനിധി വിതരണവും ഞായറാഴ്ച നടക്കും


കട്ടപ്പന മർച്ചന്റ് അസോസിയേഷൻ 54 മത് വാർഷിക പൊതുയോഗവും കുടുംബ സുരക്ഷാനിധി വിതരണവും ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കട്ടപ്പന കല്ലറക്കൽ റസിഡൻസിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കെ വി വി ഇ എസ് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ ഉദ്ഘാടനം ചെയ്യും.
കട്ടപ്പന നഗരത്തിന്റെ വ്യാപാര രംഗത്ത് സംഘടനാപരമായ ശക്തി പകർന്നു നൽകുന്ന കട്ടപ്പന മാർച്ചന്റ് അസോസിയേഷന്റെ 54 മത് വാർഷിക പൊതുയോഗവും കുടുംബ സുരക്ഷാനിധി വിതരണവും ആണ് സംഘടിപ്പിക്കുന്നത്. ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കട്ടപ്പന കല്ലറക്കൽ റസിഡൻസിയിൽ വച്ച് നടക്കുന്ന പരിപാടി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ ഉദ്ഘാടനം ചെയ്യും. കട്ടപ്പന മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് അധ്യക്ഷത വഹിക്കും.
യോഗത്തിൽ കുടുംബ സുരക്ഷാനിധി വിതരണം നടക്കും . കട്ടപ്പനയിൽ മരണപ്പെട്ട വ്യാപാരിയുടെ കുടുംബത്തിന് ആറ് ലക്ഷം രൂപയാണ് വിതരണം ചെയ്യുന്നത്. ഒപ്പം പദ്ധതിയിലേക്ക് കൂടുതൽ ആളുകൾക്ക് അംഗത്വം നൽകും. വ്യാപാരിയുടെയും കുടുംബത്തിന്റെയും ആവശ്യങ്ങൾ സുരക്ഷ, ക്ഷേമം, ആരോഗ്യം തുടങ്ങിയ മേഖലകളിലാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പ പദ്ധതി ജില്ലാ ചെയർമാൻ ഡയസ് പുല്ലൻ വിശദീകരണം നൽകും ,
വാർഷിക യോഗത്തിൽ എംജി യൂണിവേഴ്സിറ്റി പരീക്ഷയിൽ റാങ്ക് ജേതാവായ നൂപ അനൂപിനെയും, എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും അനുമോദിക്കും, അംഗങ്ങളായിട്ടുള്ള 90 വയസു കഴിഞ്ഞവരെ ആദരിക്കും കൂടുതൽ പദ്ധതികളുടെ പ്രഖ്യാപനവും വിശദീകരണങ്ങളും നടക്കും . ജില്ല വർക്കിംഗ് പ്രസിഡന്റ് കെ ആർ വിനോദ്, എം കെ തോമസ് , ഷിജോ തടത്തിൽ, ജോഷി കുട്ടട, കെ പി ബഷീർ, സാജു പട്ടരുമഠം , മുംതാസ് ഇബ്രാഹിം ഷിയാസ് എ കെ , സിജോ മോൻ ജോസ് എന്നിവർ സംസാരിക്കുമെന്നും നേതാക്കളായ സാജൻ ജോർജ്, ജോഷി കുട്ടടാ, സിജോമോൻ ജോസ്, കെ പി ബഷീർ, എം കെ തോമസ്, സാജു പട്ടുരുമഠം , ബൈജു എബ്രഹാം , രമണൻ പടണയിൽ എന്നിവർ പറഞ്ഞു.