നവീകരിച്ച മംഗളം കട്ടപ്പന ബ്യൂറോയുടെ ഉദ്ഘാടനം ഇന്ന്

നവീകരിച്ച മംഗളം കട്ടപ്പന ബ്യൂറോയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് കട്ടപ്പന നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി ചെറിയാന്‍ നിര്‍വഹിക്കും. മംഗളം മാനേജിങ് ഡയറക്ടര്‍ സാജന്‍ വര്‍ഗീസ് അധ്യക്ഷത വഹിക്കും. ഗുരുമന്ദിരത്തിന് സമീപം പ്രവര്‍ത്തിച്ചു വന്നിരുന്ന ബ്യൂറോയാണ് നവീകരിച്ചത്. നഗരസഭാ വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടം, വാര്‍ഡ് കൗണ്‍സിലര്‍ ജാന്‍സി ബേബി, മംഗളം ഇടുക്കി ബ്യൂറോ ചീഫ് വിനോദ് കണ്ണോളി, മര്‍ച്ചന്റ് അസോസിയേഷന്‍ കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് എം.കെ. തോമസ്, സെക്രട്ടറി കെ.പി. ഹസന്‍, യു.ഡി.എഫ് ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, സി.പി.എം. ഏരിയാ സെക്രട്ടറി വി.ആര്‍. സജി, സി.പി.ഐ മണ്ഡലം സെക്രട്ടറി വി.ആര്‍. ശശി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് മൈക്കിള്‍, കേരളാ കോണ്‍ഗ്രസ് മാണി സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം മനോജ് എം. തോമസ്, കേരളാ കോണ്‍ഗ്രസ് കട്ടപ്പന ജോയി കുടക്കച്ചിറ, ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് വരകുമല, എസ്.എന്‍.ഡി.പി. മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍, മര്‍ച്ചന്റ് യൂത്ത് വിങ് സംസ്ഥാന വൈസ് പ്രസിഡന്റ് സിജോമോന്‍, കട്ടപ്പന മാധ്യമ പ്രവര്‍ത്തക കൂട്ടായ്മ പ്രസിഡന്റ് ജയ്ബി ജോസഫ്, വിവിധ സാമൂഹീക, രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും.