പെരുമഴ; ഇടുക്കി ഉൾപ്പെടെ 3 ജില്ലകളിൽ റെഡ് അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന് 14 ജില്ലകളിലാകെ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുകയാണ്.
മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
റെഡ് അലർട്ട്
എറണാകുളം, ഇടുക്കി, തൃശൂർ
24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാമെന്നാണ് പ്രവചനം.
ഓറഞ്ച് അലർട്ട്
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം
24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാം.
യെല്ലോ അലർട്ട്
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട്
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത.
ഇടിമിന്നൽ, ശക്തമായ കാറ്റ്
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഓഗസ്റ്റ് 6 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40–50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യത.













































































