Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കോതമംഗലം വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് രജത ജൂബിലി ആഘോഷം നടന്നു






വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് രജത ജൂബിലി ആഘോഷം 23“ നടത്തി.
പഞ്ചായത്ത് ഗ്രൗണ്ടിൽ നിന്നും റാലിയോട് കൂടിയാണ് പരിപാടികൾ ആരംഭിച്ചത്. റാലിയുടെ ഫ്ലാഗ്ഓഫ് എം പി ഡീൻ കുര്യാക്കോസ് നിർവഹിച്ചു. തുടർന്ന് പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ നടന്ന പൊതു സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം എം എൽ എ ആന്റണി ജോൺ നിർവഹിച്ചു. മുവാറ്റുപുഴ എം എൽ എ മാത്യു കുഴൽനാടൻ മുഖ്യ പ്രഭാഷണം നടത്തി. സി ഡി എസ് വാർഷിക റിപ്പോർട്ട് സി ഡി എസ് മെമ്പർ സെക്രട്ടറി ശോഭ പി ജി അവതരിപ്പിച്ചു. മികച്ച എ ഡി എസ് ഗ്രൂപ്പുകൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ വിവിധ പ്രതിഭകളെയും മുൻ സി ഡി എസ് ഭാരവാഹികളെയും ആദരിച്ചു. ചടങ്ങിൽ വിവിധ കലാപരിപാടികളും അരങ്ങേറി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ്,
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ ഡയാന നോബി, നിസാമോൾ ഇസ്മായിൽ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ ദീപ ഷാജു, എം എസ് ബെന്നി, കെ എം സെയ്ത്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർമല മോഹനൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബേസിൽ യോഹന്നാൻ, എയ്ഞ്ചൽ മേരി ജോബി, പി പി കുട്ടൻ, കെ കെ ഹുസൈൻ, ദിവ്യ സലി, പ്രിയ സന്തോഷ്‌, ശ്രീകല സി, ഷജി ബെസി, കോഴിപ്പിള്ളി സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് ഹാൻസി പോൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദ്ധീൻ, ഉപസമിതി കൺവീനർമാരായ നെസി ഷൗക്കത്ത്, രാധ രാജപ്പൻ, റംല ബാവ പിള്ള, മഞ്ജു ബൈജു, സി ഡി എസ് മെമ്പർമാരായ ഭാമിനി അശോകൻ, ബിന്ദു ബിനോദ്, ജെസ്സി ജോൺ, അനീഷ പ്രശാന്ത്, ഐഷ ടി എം, മിനി രാജു, ലൈല മുഹമ്മദ്‌, സി ഡി എസ് അക്കൗണ്ടന്റ്ഷീജ എം കെ എന്നിവർ ആശംസകൾ പറഞ്ഞു. സി ഡി എസ് ചെയ്യർപേഴ്സൻ ബിന്ദു ഉണ്ണി നന്ദിയും പറഞ്ഞു
കുടുബശ്രീ അംഗങ്ങളുടെ കലാപരിപാടികളും
മുതിർന്ന അംഗങ്ങളെ അനുമോദിക്കുകയും ചെയ്തു.
പഞ്ചവാദ്യങ്ങളോടെയും വിവിധ ഭൃശ്യ ആവിഷ്ക്കരണങ്ങളുടെയും ടാബ്ലോ കൾ അടക്കം ഉള്ള റാലിയിൽ രണ്ടായിരത്തോളം കുടുബശ്രീ അംഗങ്ങൾ അണിനിരന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!