Idukki വാര്‍ത്തകള്‍
റിട്ടയേർഡ് ഡിവൈഎസ്‌പി കൂത്താട്ടുകുളം പൈറ്റക്കുളം പരിയാരത്ത് പയസ് ജോർജ് (56) അന്തരിച്ചു

റിട്ടയേർഡ് ഡിവൈഎസ്‌പി കൂത്താട്ടുകുളം പൈറ്റക്കുളം പരിയാരത്ത് പയസ് ജോർജ് (56) അന്തരിച്ചു.
സംസ്കാരം പിന്നീട്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പൈറ്റക്കുളത്ത് പെനാൽറ്റി ഷൂട്ടൗട്ട് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ സമാപന ചടങ്ങിനു ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിലും പിന്നീട് കോട്ടയം കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ അന്തരിച്ച അഡ്വ. പി.വി. സന്തോഷിന്റെ സ്മരണയ്ക്കായി പൈറ്റക്കുളം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ചതായിരുന്നു ടൂർണ്ണമെന്റ്.









































































