Idukki വാര്‍ത്തകള്‍
പഴയരിക്കണ്ടം ഗവൺമെന്റ് ഹൈസ്കൂളിലെ 2024-2026 ബാച്ചുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് നടന്നു

പഴയരിക്കണ്ടം ഗവൺമെന്റ് ഹൈസ്കൂളിലെ 2024-2026 ബാച്ചുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് നടന്നു. നാർക്കോട്ടിക് സെൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സുരേഷ് വി എ വിശിഷ്ടാതിഥിയായി പങ്കെടുത്ത് അഭിവാദ്യം സ്വീകരിച്ച ചടങ്ങിൽ എസ്.പി.സി അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ എസ്.ആർ. സുരേഷ് ബാബു പ്രതിജ്ഞ ചൊല്ലി കൊടുത്തു. കഞ്ഞിക്കുഴി പോലീസ് ഇൻസ്പെക്ടർ താജുദ്ദീൻ അഹമ്മദ് പതാക ഉയർത്തി. പരേഡ് കമാൻഡർ , സെക്കൻഡ് ഇൻ കമാൻഡർ, പ്ലട്ടൂൺ ലീഡേഴ്സ്, ബെസ്റ്റ് കേഡറ്റ്സ് എന്നിവർക്കുള്ള ഉപഹാരങ്ങൾ നൽകി. പിടിഎ പ്രസിഡന്റ് അജൂബ് കെ എസ്. ഹെഡ്മാസ്റ്റർ അനിൽകുമാർ സി എം, പോലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, ജനപ്രതിനിധികൾ രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.









































































