കല്ലാറില്‍ ബുള്ളറ്റും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു

നെടുങ്കണ്ടം: കല്ലാറില്‍ ബുള്ളറ്റും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചേമ്പളം തോട്ടത്തില്‍ ഡിബിന്‍ (24), പാത്തിക്കല്‍ സതീഷ് (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ശനിയാഴ്ച രാത്രി 11നായിരുന്നു അപകടം. ചേമ്ബളം ഭാഗത്ത് നിന്ന് വരികയായിരുന്നു ഇരു വാഹനങ്ങളും. കല്ലാറിലെത്തിയപ്പോള്‍ മുമ്ബിലുണ്ടായിരുന്ന കാര്‍ താന്നിമൂട് ഭാഗത്തേക്ക് തിരിച്ചു. ഇതിനിടെ പിന്നാലെയെത്തിയ ബുള്ളറ്റ് ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും കല്ലാറിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതില്‍ സതീഷിന്റെ നില അതീവ ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ബുള്ളറ്റ് 20 മീറ്ററോളം തെന്നി റോഡിന്റെ വശത്തെ പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.