previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

തൃശൂരില്‍ വഞ്ചിമറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി



പനമുക്ക് പുത്തന്‍വെട്ടുകായലിന് സമീപം ചാമക്കോളില്‍ വഞ്ചി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പനമുക്ക് സൊസൈറ്റിക്ക് പിറകുവശം ചീക്കോടന്‍ വീട്ടില്‍ ആഷിഖ്(23)ആണ് മരിച്ചത്. ഞയറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടം സംഭവിച്ചത്.
അപകടസമയം വഞ്ചിയില്‍ മൂന്നു പേരുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. ആഷിഖിനെ കണ്ടെത്താനായി തെരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളം നിറഞ്ഞ പാടത്ത് വഞ്ചിയുമായി ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

ഇരുട്ടും കനത്ത മഴയും കാറ്റും മൂലം ആഷിഖിനായുള്ള തിരച്ചില്‍ ഞായറാഴ്ച രാത്രി നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് മൂന്നുപേരും പാടത്തേക്ക് എത്തിയതെന്നറിയുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!