മറ്റപ്പള്ളി പേരപ്പൻ സ്മാരക ഓപ്പൺ സ്റ്റേഡിയം നാടിന് സമർപ്പിച്ച് മന്ത്രി റോഷി ആഗസ്റ്റിൻ
കട്ടപ്പനയിൽ നിർമ്മിച്ച മറ്റപ്പള്ളി പേരപ്പൻ സ്മാരക ഓപ്പൺ സ്റ്റേഡിയം മന്ത്രി റോഷി ആഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
ഇടുക്കി നിയോജകമണ്ഡല ആസ്തി വികസനഫണ്ടിൽ നിന്നും 31,53,000 രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്.
സ്റ്റേഡിയത്തിൽ സ്റ്റേജ്, തറ, ഭിത്തി എന്നിവയുടെ അധിക പ്രവൃത്തിക്കായി 15 ലക്ഷം രൂപ കൂടി അനുവദിക്കുന്നുവെന്ന് മന്ത്രി അറിയിച്ചു.
കട്ടപ്പനയുടെ വികസനചരിത്രത്തിൽ മറ്റപ്പള്ളി പേരപ്പൻ വഹിച്ച പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്റ്റേഡിയത്തിലെ സ്റ്റേജ് ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കായി 5 ലക്ഷം രൂപയും ഗാന്ധി സ്‌ക്വയർ നവീകരണത്തിനായി 15 ലക്ഷം രൂപയും തനത് ഫണ്ടിൽ നിന്ന് നഗരസഭ വകയിരുത്തിയിട്ടുണ്ട് .
നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലീലാമ്മ ബേബി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനോജ് മുരളി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി പാറപ്പായി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഐബി മോൾ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി ബേബി, പ്രതിപക്ഷ നേതാവ് ഷാജി കൂത്തോടി, രാഷ്ട്രീയകക്ഷി നേതാക്കളായ തോമസ് മൈക്കിൾ, വി ആർ സജി, മനോജ് എം തോമസ്, ജോയി കുടക്കച്ചിറ, വി ആർ ശശി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി അഡ്വ. എം കെ തോമസ്, വ്യാപാരി വ്യവസായി സമിതി പ്രതിനിധി മജീഷ്, എച് എം ടി എ പ്രസിഡന്റ് പി കെ ഗോപി എന്നിവർ യോഗത്തിൽ പങ്കെടുത്തു.