പ്രധാന വാര്‍ത്തകള്‍
മുരുകൻ കാട്ടാക്കടയ്ക്കെതിരെ വധ ഭീക്ഷണി;കട്ടപ്പനയിൽ നാളെ പ്രതിഷേധ സംഗമം

കട്ടപ്പന: കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്കെതിരെയുണ്ടായ വധ ഭീക്ഷണിയിൽ പ്രതിഷേധിച്ച പുരോഗമന കലാ സാഹിത്യസംഘം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ കട്ടപ്പനയിൽ പ്രതിഷേധ സംഗമം
നടക്കും. കട്ടപ്പന ഗാന്ധി സ്‌ക്വയറിൽ വൈകിട്ട് അഞ്ചിന് നടക്കുന്ന പ്രതിഷേധ സംഗമം പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ ഉദ്ഘാടനം ചെയ്യുമെന്ന് ഏരിയ പ്രസിഡന്റ് ആർ.മുരളീധരൻ, സെക്രട്ടറി മാത്യു നെല്ലിപ്പുഴ എന്നിവർ പറഞ്ഞു