അനലിസ്റ്റ് തസ്തികകളില്‍ ഒഴിവ്
ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിലുള്ള കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലബോറട്ടറിയിലെ കെമിക്കല്‍ വിഭാഗം ജൂനിയര്‍ അനലിസ്റ്റ് , സീനിയര്‍ അനലിസ്റ്റ് തസ്തികകളിലേക്ക്. അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15.
വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും www .supplycokerala .com, www .cfrdkerala .in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.
സീനിയര്‍ അനലിസ്റ്റ് യോഗ്യത: കെമിസ്ട്രിയിലോ/ ബയോ കെമിസ്ട്രിയിലോ 50% മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം. ഫുഡ് അനാലിസിസ് ലബോട്ടറിയില്‍ അനലിസ്റ്റായി മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം (എന്‍എബിഎല്‍ അക്രഡിറ്റേഷന്‍ ഉള്ള ലാബിലെ പ്രവര്‍ത്തി പരിചയം അഭികാമ്യം)
ജൂനിയര്‍ അനലിസ്റ്റ് യോഗ്യത: കെമിസ്ട്രി/ ഫുഡ് ടെക്നോളജിയിൽ 50 % മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും മോഡേണ്‍ ഫുഡ് അനാലിസിസില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും അഭികാമ്യം.