പ്രധാന വാര്‍ത്തകള്‍
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു : എട്ടുപേർക്ക് പരിക്ക്.


അടിമാലി കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. ഒരു കുടുംബത്തിലെ എട്ട് പേർക്ക് പരിക്ക്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്.
ആനവിരട്ടി ഷാപ്പുംപടിക്ക് സമീപത്താണ് അപകടം നടന്നത്. കത്തിപ്പാറ ആയിരം ഏക്കർ തെങ്ങനാൽ അഖിൽ (34), ഷീല (59), അദ്വൈത് (5), മുരളീധരൻ (50), പ്രഭാകരൻ(55), സിന്ധു(45), വിനുപ്രസാദ് (40), നന്ദന (18) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ബന്ധുവിന്റെ ചരമവാർഷിക ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങവേയാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത് .ആരുടെയും പരിക്ക് സാരമുള്ളതല്ല..