വയനാടിന് ഒരു കൈത്താങ്ങായി യൂത്ത് കോൺഗ്രസ് ഉപ്പേരി ചലഞ്ച് സംഘടിപ്പിച്ചു
വയനാടിന് ഒരു കൈത്താങ്ങായി യൂത്ത് കോൺഗ്രസ് ഉപ്പേരി ചലഞ്ച് സംഘടിപ്പിച്ചു. വയനാട്ടിലെ ദുരിതബാധിതർക്ക് 30 വീടുകൾ നിർമ്മിച്ചു നൽകുന്ന ഉദ്യമത്തിലേക്ക് പണ സമാഹരണം ലക്ഷ്യമിട്ടാണ് ചലഞ്ച് നടത്തുന്നത്. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ആണ് ഉപ്പേരി ചലഞ്ച് നടത്തുന്നത്. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട്ടിലെ ദുരിതബാധിതർക്ക് 30 വീട് നിർമ്മിച്ചു നൽകുന്നുണ്ട്. ഇതിലേക്കുള്ള പണസമാഹരണാർത്ഥമാണ് ചലഞ്ച് നടത്തുന്നത്. യൂത്ത് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചലഞ്ച് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർപേഴ്സൺ ബീന ടോമിയ്ക്ക് ആദ്യ വില്പന നൽകി.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അലൻ സി മനോജ്,യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ ബിബിൻ ബിജു, അമൽ ബിജു, ജസ്റ്റിൻ, ആൽബർട്ട് തുടങ്ങിയവർ നേതൃത്വം നൽകി.
മുനിസിപ്പൽ വൈസ് ചെയർമാൻ കെ ജെ ബെന്നി, മുനിസിപ്പൽ കൗൺസിലർ പ്രശാന്ത് രാജു തുടങ്ങിയവർ സംസാരിച്ചു.