വണ്ടിപ്പെരിയാറിൽ വ്യാജ മദ്യം പിടികൂടി
ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ഇടുക്കി എക്സൈസ് ഡിവിഷൻ ഓഫീസിൽ , പൊതുജങ്ങളിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കണ്ട്രോൾ റൂമിൽ നിന്നും അറിയിച്ച പരാതിയിൻ പ്രകാരം വണ്ടിപ്പെരിയാർ എക്സൈസ് റേഞ്ച് ഓഫീസിലെ, എക്സൈസ് ഇൻസ്പെക്ടർ KV ബിജു വിന്റെ നേതൃത്വത്തിൽ എക്സൈസ് പാർട്ടി സഹിതം ചെങ്കര ഭാഗത്ത് പരിശോധനാ നടത്തിയതീൻ പ്രകാരം പീരുമേട് താലൂക്കിൽ, കുമിളി വില്ലേജിൽ , ചെങ്കര, മേട്ടുലയം കരയിൽ ,HML എസ്റ്റേറ്റ് ആറ് മുറി ലയത്തിൽ നാലാം മുറിയിൽ താമസം യേശുദാസൻ മകൻ ദാനിയേൽ(47) എന്നയാൾക്കെതീരെ ടിയാൻ താമസിച്ചു കൈവശം വെച്ച് അനുഭവിച്ച വരുന്ന ലയമുറിയിൽ വെച്ച് കളർ ചേർത്ത വ്യാജ മദ്യം 2-ലിറ്റർ കൈവശം വെച്ച് മേൽ ലാഭത്തിന് വില്പന നടത്തി വന്ന കുറ്റം കണ്ടെത്തി ഒരു അബ്കാരി കേസെടുത്തിട്ടുള്ളതാണ്.ടി പ്രതിയേയും, കേസ് റിക്കോർഡുകളും , തൊണ്ടിമുതലുകളും, യഥാവിധി വണ്ടിപ്പെരിയാർ എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി Cr.No:-51/2024-നമ്പറായി ഒരു അബ്കാരി കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത് ആണ്. ടി കേസിൽ എക്സൈസ് ഇൻസ്പെക്ടർ ക്ക് ഒപ്പം അസസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സതീഷ്കുമാർ ഡി , ഗ്രേഡ് പ്രിവണ്ടീവ് ഓഫീസർ ബിജു ജേക്കബ് , സിവിൽ എക്സൈസ് ഓഫീസർ മാരായ ഷൈൻ F, ജോസ് P, സ് വനിത സിവിൽ എക്സൈസ് ഓഫീസർ മാരായ റ്റെല്ല ഉമ്മൻ, ശശികല PN ഡ്രൈവർ ജെയിംസ് എന്നിവരും പങ്കെടുത്തു. ഡി പ്രതിയെ ബഹുന്മമ്പെട്ട പീരുമേട് കോടതിയിൽ ഹാജരാക്കുന്നതാണ്.