ഏലക്ക ശരത്തോടെ വെട്ടിപ്പറിച്ചു മോഷണം ; കട്ടപ്പനയിൽ ഒരു പ്രതികൂടി റസ്റ്റിൽ.മോഷണമുതൽ വിറ്റഴിക്കുന്നത് കട്ടപ്പന കമ്പോളത്തിൽ.
വെള്ളിയാഴ്ച പുലർച്ചെ കട്ടപ്പന കടമാക്കുഴി ഭാഗത്തെ തോട്ടത്തിൽ നിന്നും ഏലക്കായ ശരത്തോടെ (കുല) വെട്ടിപ്പറിച്ച സംഭവത്തിൽ ഒരു പ്രതികൂടി അറസ്റ്റിലായി. കടമാക്കുഴി പുത്തൻപുരക്കൽ മാരിമുത്തു (48) ആണ് അറസ്റ്റിലായത്. കേസിൽ കടമാക്കുഴി പുത്തൻപുരക്കൽ മണിക്കണ്ഠൻ (35), വടക്കേക്കര അനീഷ് തോമസ് (42) എന്നിവർ മുൻപ് അറസ്റ്റിലായിരുന്നു. മോഷണ മുതൽ വിറ്റഴിച്ചത് കട്ടപ്പന കമ്പോളത്തിൽ. ഏലക്ക വെട്ടിപ്പറിച്ച മോഷണമുതൽ വിറ്റഴിച്ചത് കട്ടപ്പന കമ്പോളത്തിലെന്ന് പോലീസ് കണ്ടെത്തി. കമ്പോളത്തിലെ വ്യാപാരിയായ നിസാർ എന്നയാൾക്കെതിരെ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മോഷണ മുതൽ വാങ്ങുന്നതിന് ഇതേ വ്യാപാരിയെ മുൻപ് പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചിരുന്നതാണ്. മുൻപും കട്ടപ്പന കമ്പോളത്തിൽ കെ.എസ്.ഇ.ബി. ജങ്ങ്ഷൻ കേന്ദ്രീകരിച്ച് മോഷണ മുതൽ വാങ്ങുന്നത് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് അവധി ദിവസങ്ങൾ കേന്ദ്രീകരിച്ച് പുലർച്ചെ കട തുറന്ന് മോഷണ മുതൽ വാങ്ങുന്നതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയും രംഗത്തു വന്നിരുന്നു.
മറുനാടൻ തൊഴിലാളികൾ ഉൾപ്പെടെ ഒട്ടേറെയാളുകളാണ് ഞായറാഴ്ച ദിവസം പുലർച്ചെ മോഷണ മുതലുമായി കട്ടപ്പന കമ്പോളത്തിൽ എത്തുന്നത്. ജില്ലയിൽ സ്വന്തമായി കൃഷിയില്ലാത്ത മറുനാടൻ തൊഴിലാളികളുടെ കൈയ്യിൽ നിന്നും മലഞ്ചരക്ക് ഉത്പന്നങ്ങൾ വാങ്ങരുതെന്ന് വ്യാപാര സംഘടനകളും നിർദേശം നൽകിയിരുന്നു. വെള്ളിയാഴ്ച പലർച്ചെയാണ് കേസിലെ പ്രതികൾ കടമാക്കുഴിയിലെ തോട്ടത്തിൽ നിന്നും ഏലക്ക മോഷ്ടിച്ചത്. പറിച്ചെടുത്ത ഏലക്കയിൽ നിന്നും വിളഞ്ഞവ മറ്റൊരിടത്തിരുന്ന് അടർത്തി ശരത്തിൽ നിന്ന് അടർത്തി മാറ്റുന്നത് കണ്ട നാട്ടുകാർ പോലീസിന് വിവരം നൽകുകയായിരുന്നു. പോലീസ് എത്തിയപ്പോഴേക്കും പ്രതികൾ പച്ച ഏലക്ക വിറ്റഴിച്ചിരുന്നു.