Idukki വാര്‍ത്തകള്‍
കട്ടപ്പനയിൽ മലയോര ഹൈവേയുടെ ഭാഗമായി റോഡിന്റെ വശങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു തുടങ്ങി
കട്ടപ്പനയിൽ മലയോര ഹൈവേയുടെ ഭാഗമായി റോഡിന്റെ വശങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു തുടങ്ങി. മലയോരഹൈവേയുടെ ഭാഗമായിയാണ് കട്ടപ്പന ഇടുക്കിക്കവല മുതൽ മിനി സിവിൽ സ്റ്റേഷന് സമീപം വരെ റോഡിന്റെ ഇരുവശങ്ങളിലും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നത്.
23 മീറ്റർ ഇടവിട്ടാണ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. ഒന്നാം ഘട്ടമായി 300 വാട്സിന്റെ 36 ലൈറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. എറണാകുളം കേന്ദ്രീകരിച്ചുള്ള കമ്പനിയാണ് നിർമ്മാണം നടത്തുന്നത്. ലൈറ്റുകൾ മിഴി തുറക്കുന്നതോടെ ഈ മേഖല പ്രകാശ പൂരിതമാകും.