അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രണര്‍ഷിപ് (ARISE) – പരിശീലന പരിപാടി
ഭക്ഷ്യഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരികുന്നതിന്റെ ഭാഗമായി കാര്‍ഷിക ഭക്ഷ്യസംസ്‌കരണ / മൂല്യവര്‍ദ്ധിതഉത്പന്നങ്ങളിലെ വിവിധ സംരംഭകത്വങ്ങള്‍ പ്രോത്സാഹിപ്പിക്കക, മൂല്യവര്‍ദ്ധന ഉത്പന്നങ്ങളുടെ അഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്മെന്റ് (KIED)ന്റെ അഭിമുഘ്യത്തില്‍ സംഘടിപ്പിക്കുന്ന അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രണര്‍ഷപ് (ARISE) പ്രോഗ്രാമിന്റെ ആദ്യഘട്ടമായ ഇന്‍സ്പിരേഷന്‍ ട്രെയിനിങ് – Opportunities and Value-added products in Agro and food business in Kerala എന്ന വിഷയത്തെ ആധാരമാക്കി ഇടുക്കി ജില്ല വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ ഇടുക്കി ജില്ലക്കായി ജൂലൈ22ന് രാവിലെ 10 മുതല്‍ 2 വരെ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു.
കാര്‍ഷിക ഭക്ഷ്യസംസ്‌കരണം / മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്കും സംരംഭകരാകാന്‍ താല്പര്യമുള്ളവര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. സൗജന്യ ഓണ്‍ലൈന്‍ ട്രെയ്‌നിങ്ങിനുള്ള രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി KIED വെബ്‌സൈറ്റായ www.kied.info സന്ദര്‍ശിക്കുകയോ (7403180193, 9605542061) എന്നീ നമ്പറുകളിലോ ഇടുക്കി ജില്ല വ്യവസായ കേന്ദ്രവുമായോ ബന്ധപ്പെടുക.