വിലക്കുറവിന്റെ വൻ ശേഖരവുമായി കമ്പം വെജിറ്റബിൾസ് സൂപ്പർ മാർക്കറ്റ് എന്ന സ്ഥാപനം കട്ടപ്പനയിൽ പ്രവർത്തനം ആരംഭിച്ചു
വിലക്കുറവിന്റെ വൻ ശേഖരവുമായി കമ്പം വെജിറ്റബിൾസ് സൂപ്പർ മാർക്കറ്റ് എന്ന സ്ഥാപനം കട്ടപ്പനയിൽ പ്രവർത്തനം ആരംഭിച്ചു. കട്ടപ്പനയുടെ ചരിത്രത്തിൽ ആദ്യമായി പച്ചക്കറികൾക്ക് വേണ്ടി മാത്രമായി ഒരു സൂപ്പർ മാർക്കറ്റ് വെള്ളയാംകുടി റോഡിൽ ട്രൈബൽ സ്കൂളിന് സമീപത്തായി എം ആർ എഫ് ഷോറൂമിനോട് ചേർന്നാണ് കമ്പം വെജിറ്റബിൾസ് സൂപ്പർ മാർക്കറ്റ് എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. പൊതു വിപണിയെ അപേക്ഷിച്ച് വൻ വിലക്കുറവിൽ ഇഷ്ടമുള്ള പച്ചക്കറികൾ നമ്മുക്ക് തന്നെ തിരഞ്ഞെടുക്കാം എന്നതാണ് കമ്പം വെജിറ്റബിൾസിന്റ് പ്രത്യേകത. സ്ഥാപനത്തിന്റെ ഉദ്ഘാടനം കട്ടപ്പന മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ: എം കെ തോമസ് നിർവ്വഹിച്ചു.
കട്ടപ്പന ദാറുസ്സലാം ജുമാ മസ്ജിദ് ഇമാം മുഹമ്മദ് യൂസഫ് മൗലവി പ്രാർത്ഥന കർമ്മം നിർവ്വഹിച്ചു.
കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആശംസകൾ അറിയിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി ജനറൽ സെക്രട്ടറി കെ.പി ഹസ്സൻ ആദ്യവിൽപ്പനയും നഗരസഭ കൗൺസിലർ സിജോമോൻ ജോസ് ആദ്യവിൽപ്പന സ്വീകരണവും നടത്തി. പച്ചക്കറികളുടെ സ്വർഗ്ഗ ഭൂമിയായ കമ്പം വാലിയിൽ നിന്നും നമ്മുടെ നാട്ടിൻപുറങ്ങളിലെ കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കുന്ന ഗുണമേന്മയാർന്ന ഉൽപ്പങ്ങൾ കടയുടെ ഉള്ളിൽ കയറി ഇഷ്ടാനുസരണം മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവിൽ തിരഞ്ഞെടുക്കാൻ കഴിയുമെന്ന് സ്ഥാപന ഉടമ ഷാനവാസ് ബേക്കർ പറഞ്ഞു.
ഉദ്ഘാടനകർമ്മത്തിൽ നഗരസഭ കൗൺസിലർമാരായ രജിത രമേഷ് , ധന്യ അനിൽ, ഷാജി കൂത്തോടി, മലനാട് എന് എൻ ഡി പി യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, തേനി ജില്ലാ ഉഴവർ സംഘം പ്രസിഡന്റ് അൻപു സെൽവം തുടങ്ങിയവർ പങ്കെടുത്തു.