കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ അടഞ്ഞുകിടക്കുന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ എൽ .മനോജ് .
അനസ്തേഷ്യ ഡോക്ടറുടെ തസ്തിക, നിലവിൽ ഇല്ലാത്ത സാഹചര്യത്തിൽ ജോലി ക്രമീകരണത്തിൻ്റെ ഭാഗമായാണ് ആഴ്ച്ചയിൽ 3 ദിവസം അനസ്തേഷ്യ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നത്. ഈ ദിവസങ്ങളിൽ ഓപ്പറേഷനുകൾ നടക്കുന്നുണ്ടെന്നും അല്ലാത്ത ദിവസങ്ങൾ മറ്റു ഡോക്ടർമാർ ഓപ്പറേഷനുകൾ ചെയ്യുന്നുണ്ടെന്നും ഡി എം ഒ വ്യക്തമാക്കി . താലൂക്ക് ആശുപത്രിയുടെ ഓപ്പറേഷൻ തിയേറ്റർ അടഞ്ഞുകിടക്കുന്നു എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് ഡി എം ഒ. വാസ്തവത്തിൽ 20 ഏക്കർ താലൂക്ക് ആശുപത്രിക്ക് അനസ്ത്യേഷ്യാ ഡോക്ടറുടെ തസ്തികയില്ല. പകരം മറ്റ് സ്ഥാപനങ്ങളിൽ നിന്ന് ആഴ്ചയിൽ മൂന്ന് ദിവസം അനസ്തേഷ്യ ഡോക്ടറുടെ സേവനം ആശുപത്രിയിൽ ലഭിക്കുന്നുമുണ്ട് . എല്ലാദിവസവും ചെറുതും വലുതുമായ നിരവധി ഓപ്പറേഷനുകൾ ആശുപത്രിയിൽ നടക്കുന്നു. ഓരോ മാസവും 45 നും 50 നും ഇടയിൽ ഓപ്പറേഷനുകൾ നടന്നുവരുന്നു എന്നതാണ് കണക്ക്. അനസ്തേഷ്യ ഡോക്ടർ ഇല്ലാത്ത ദിവസങ്ങളിൽ മറ്റ് ഡോക്ടർമാർ ചെറിയ ഓപ്പറേഷനുകൾ നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ മികച്ച രീതിയിൽ മുന്നോട്ടുപോകുന്ന ആശുപത്രിയുടെ പ്രവർത്തനത്തെ കരിവാരിത്തേക്കാനുള്ള ചില ആളുകളുടെ ശ്രമമായിരുന്നു മാധ്യമ വാർത്തയായി വന്നത്.
താലൂക്ക് ആശുപത്രിയുടെ പ്രവർത്തനത്തിന് അനുസൃതമായ പ്രവർത്തനം കട്ടപ്പനയിൽ ഉണ്ടാകുന്നില്ല. പ്രധാനമായും ജീവനക്കാരുടെ കുറവാണ് വെല്ലുവിളിയാകുന്നത്.എന്നാൽ പരിമിതമായ സൗകര്യത്തിൽ മികച്ച പ്രവർത്തനം നടത്താൻ ജീവനക്കാർ ശ്രമിക്കുന്നു. കൂടുതൽ വികസന പ്രവർത്തനങ്ങൾ വിരുന്നതോടെ ആശുപത്രിയിലെ ഭൗതിക സൗകര്യങ്ങളും സേവനവും വികസിക്കും എന്നും ആശുപത്രി സൂപ്രണ്ട് ഡോ.ഉമാദേവി പറഞ്ഞു. ആശുപത്രിയിൽ അനസ്തേഷ്യാ ഡോക്ടർ ഇല്ലാതിരുന്നത് ഓപ്പറേഷൻ തീയേറ്റർ അടഞ്ഞു കിടക്കാൻ കാരണമായി എന്ന വാർത്ത വസ്തുതാ വിരുദ്ധമാണ് , സർക്കാരാണ് ഡോക്ടറെ നിയമിക്കേണ്ടത് നഗരസഭ പൂർണ്ണ പിന്തുണയാണ് ആശുപത്രിക്ക് എക്കാലവും നൽകുന്നത് എന്നും നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി പറഞ്ഞു. 12 ഓളം ഡോക്ടർമാർ വേണ്ട ആശുപത്രിയിൽ നിലവിലെ ഡോക്ടർമാരുടെ കുറവ് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത് . താലൂക്ക് ആശുപത്രിയായി ഉയർന്നെങ്കിലും പഴയ സ്റ്റാഫ് നിലനിൽക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ നിലവിലെ ജീവനക്കാരും പലപ്പോഴും അധിക ജോലി ഏറ്റെടുക്കേണ്ട സ്ഥിതിയുണ്ടാകുന്നു. ആശുപത്രിയുടെ വികസനങ്ങൾക്കൊപ്പം ഡോക്ടർമാർ ഉൾപ്പെടെയുള്ള കൂടുതൽ ജീവനക്കാരുടെ തസ്തിക സൃഷ്ടിച്ചാൽ ആശുപത്രി നേരിടുന്ന ആരോപണങ്ങൾക്ക് ഒപ്പം പ്രതിസന്ധികൾക്കും പരിഹാരം ആകും.