ബിജെപി ശക്തമായാൽ വികസനം താനേ വരും: രതീഷ് വരകുമല
ബിജെപി ശക്തമായാൽ വികസനം താനേ വരുമെന്ന് ബിജെപി ജില്ലാ ജനൽ സെക്രട്ടറി രതീഷ് വരകുമല. വികസനത്തിൻ്റെയും പദ്ധതികളുടേയും നടത്തിപ്പിൻ്റെ കാര്യത്തിൽ കേന്ദ്ര സർക്കാരിൻ്റെ മേൽ പഴിചാരി തലയൂരുന്ന നിലപാടാണ് സംസ്ഥാനത്തെ ഭരണ പ്രതിപക്ഷ കക്ഷികൾ സ്വീകരിക്കുന്നത്. പക്ഷെ കേന്ദ്രം നൽകുന്ന ആനുകൂല്യങ്ങൾ ജനങ്ങളിൽ എത്തിക്കാൻ പോലും ഇരു കൂട്ടരും തയ്യാറാകുന്നില്ല. ഇടുക്കി ജില്ലയിലെ നിരവധി വികസനങ്ങൾക്ക് ബിജെപി ജനപ്രതിനിധിയുടെ അഭാവം തടസ്സമാവുന്നുണ്ട് . ഇസ്രായേലിന് എതിരെ ഹമാസിന് വേണ്ടിയും മണിപ്പൂർ വിഷയത്തിൽ കള്ള പ്രചരണം നടത്തിയും തെരുവിലിറങ്ങിയ ഇടത് വലത് പാർട്ടികൾ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് എതിരെ നടക്കുന്ന അക്രമങ്ങളിൽ മൗനം പാലിക്കുകയാണ്.
ബിജെപി അഗത്വ വിതരണ ക്യാമ്പയിനോട് അനുബന്ധിച്ച് ദേവികുളം മണ്ഡലത്തിൽ നടത്തിയ ശിൽപ്പശാല ഉത്ഘാടനം ചെയ്യുക ആയിരുന്നു രതീഷ്. സെപ്റ്റംബർ ഒന്നാം തീയതി മുതലാണ് ബിജെപിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിക്കുന്നത് . രണ്ട് മാസക്കാലം നീണ്ടു നിൽക്കുന്ന ക്യാമ്പയിയാനിൽ സമൂഹത്തിലെ മുഴുവനാളുകളിലേക്കും ഇറങ്ങിച്ചെല്ലുന്ന രീതിയിലുള്ള വിപുലമായ മെമ്പർഷിപ്പ് ക്യാമ്പയിനാണ് ബിജെപി ലക്ഷ്യടുന്നത്
മൂന്നാർ മർച്ചൻ്റ് അസോസിയേഷൻ ഹാളിൽ നടന്ന ശില്പശാലയിൽ മണ്ഡലം പ്രസിഡൻ്റ് വി ആർ അളകരാജ് അധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാസെൽ കോർഡിനേറ്റർ സോജൻ ജോസഫ് വിഷയാവതരണം. നടത്തി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി പി മുരുകൻ എസ് കന്ദകുമാർ മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് കലൈവാണി അയ്യപ്പൻ എന്നിവർ സംസാരിച്ചു