ആനക്കല്ല് ശൂലപ്പാറയില്‍ റവന്യൂ ഭൂമി കൈയേറി അനധികൃത റോഡ് നിര്‍മാണം നടത്തിയതായി പരാതി
നെടുങ്കണ്ടം : ആനക്കല്ല്് ശൂലപ്പാറയില്‍ റവന്യൂ ഭൂമി കൈയേറി അനധികൃത റോഡ് നിര്‍മാണം നടത്തിയതായി പരാതി. ഈരാറ്റുപേട്ട സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതും ഏലം കൃഷിക്ക്
പാട്ടത്തിന് നല്‍കിയതുമായ 20 ഏക്കര്‍ സ്ഥലത്തെ കൃഷിഭൂമിയിലൂടെയാണ്് പത്തടി വിതി യുള്ള മണ്‍റോഡ്് വനത്തിനുള്ളിലേക്ക് നിര്‍മ്മിച്ചിരിക്കുന്നത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് റോഡ് നിര്‍മിച്ചത്.തമിഴ്‌നാട് അതിര്‍ത്തി വരെ മൂന്നര കിലോമീറ്ററോളം ദൂരത്തിലാണ് റോഡ്
നിര്‍മിച്ചിരിക്കുന്നത്.
പട്ടയഭൂമിയിലൂടെ അനുമതി ഇല്ലാതെ സ്വകാര്യ വ്യക്തി റോഡ് നിര്‍മിച്ചുവെന്ന പരാതിയെ തുടര്‍ന്ന് റവന്യു വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് അനധികൃത റോഡ് നിര്‍മാണം കണ്ടെത്തിയത്. സ്ഥലത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഭൂവുടമകള്‍ക്കും നിര്‍ദ്ശം നല്‍കി.
സംഭവത്തില്‍ പാറത്തോട് വില്ലേജ് ഓഫിസര്‍ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ഉടുമ്പന്‍ചോല തഹസില്‍ദാര്‍
ഭൂരേഖ വിഭാഗത്തിന് സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി.