Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സംവിധായകൻ മോഹൻ അന്തരിച്ചു



പ്രശസ്ത സംവിധായകൻ മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇളക്കങ്ങൾ, ഇസബെല്ല, ശാലിനി എന്റെ കൂട്ടുകാരി, വിടപറയും മുമ്പേ തുടങ്ങി 23 ചിത്രങ്ങൾ സംവിധാനം ചെയ്തു. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്.

തിരക്കഥാകൃത്ത് ജോൺ പോൾ, പത്മരാജൻ എന്നിവർക്കൊപ്പം നിരവധി ചിത്രങ്ങളിൽ അദ്ദേഹം സഹകരിച്ചു. കൊച്ചുകൊച്ചു തെറ്റുകൾ, ഇടവേള, ശാലിനി എന്റെ കൂട്ടുകാരി തുടങ്ങിയ ചിത്രങ്ങളിലാണ് പത്മരാജനും മോഹനും ഒരുമിച്ചത്. 1980 കളിലാണ് അദ്ദേഹം മലയാള സിനിമയിൽ സജീവമായിരുന്നത്.

അച്ഛന്റെ സുഹൃത്ത് വഴി പ്രശസ്ത സംവിധായകൻ എം കൃഷ്ണൻ നായരെ പരിചയപ്പെട്ടത് സിനിമയിലേക്കുള്ള വഴിത്തിരിവായി. സിനിമയുടെ എല്ലാ മേഖലകളിലും പ്രവർത്തിച്ച മോഹൻ, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, മധു, പി വേണു, ഹരിഹരന്‍ എന്നിവരുടെ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.

1978 ൽ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചു. തുടർന്ന് നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. നെടുമുടി വേണുവെന്ന നടൻ നായകനായെത്തിയത് മോഹന്റെ വിടപറയും മുമ്പേ എന്ന ചിത്രത്തിലൂടെയാണ്. ഇടവേളയിലൂടെ ഇടവേള ബാബുവും മലയാള സിനിമയിലെത്തി.


ആലോലം, തീര്‍ത്ഥം, രചന, ശ്രുതി, മംഗളം നേരുന്നു, ഒരു കഥ ഒരു നുണക്കഥ, ഇസബെല്ല, പക്ഷേ, സാക്ഷ്യം, അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം തുടങ്ങിയ മോഹൻ്റെ കയ്യൊപ്പ് ചാ‍ർത്തിയ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. 2005 ൽ പുറത്തിറങ്ങിയ ദ് കാംപസ് ആണ് അവസാന ചിത്രം. ദീർഘനാളായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു അദ്ദേഹം.

നർത്തകിയും അഭിനേത്രിയുമായ അനുപമയാണ് ഭാര്യ. മോഹൻ സംവിധാനം ചെയ്ത രണ്ട് പെൺകുട്ടികൾ എന്ന സിനിമയിലെ നായികയായിരുന്നു അനുപമ. പുരന്തർ മോഹനും ഉപേന്ദരർ മോഹനും മക്കളാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!