കട്ടപ്പന കല്യാണത്തണ്ടിലെ
ഭൂവിഷയങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി പ്രദേശവാസികളുടെ സ്‌ഥലത്തിന്റെ വിവര ശേഖരണം നടത്തി
കട്ടപ്പന കല്യാണത്തണ്ടിലെ
ഭൂവിഷയങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമതി നടത്തുന്ന പ്രക്ഷോഭപരിപാടികളുടെ ഭാഗമായി പ്രദേശ വാസികളുടെ സ്‌ഥലത്തിന്റെ വിവര ശേഖരണം നടത്തി.വരും ദിവസങ്ങളിൽ കട്ടപ്പന കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ സമരങ്ങൾ സംഘടിപ്പിക്കും.
പതിറ്റാണ്ടുകളായി കല്ല്യാണത്തണ്ട് മേഖലയിൽ കൃഷി ചെയ്ത‌് ഉപജീവനം കഴി ഞ്ഞ് വന്നിരുന്ന ജനങ്ങളേ ഇറക്കിവി ടുവാനുളള സർക്കാർ നീക്കത്തിനെതിരെ നടക്കുന്ന ശക്തമായ പ്രതിക്ഷേധത്തിൻ്റ ഭാഗമായാണ് കല്ല്യാ ണത്തണ്ട് ജനകീയ സമര സമതിയുടെ നേതൃത്വ ത്തിൽ വിവര ശേഖരണം നടത്തിയത്.
കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയു ടെ സഹകരണത്തോടെ ആഗസ്റ്റ് 27-ന് ചൊവ്വാഴ്‌ച കട്ടപ്പന വില്ലേജ് ആഫീസിലേക്ക് പ്രതിക്ഷേധ മാർച്ച് നടക്കും. രാവിലെ 10 ന് ഇടുക്കികവല പമ്പ് ജംഗ്ഷ നിൽ നിന്നും മാർച്ച് ആരംഭിക്കും.
കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് മുപ്പതാം തിയതി ഇടുക്കി താലൂക്കാഫീസ് പട്ടിക്കൽ പ്രതിക്ഷേധ പരിപാടി സംഘടിപ്പിക്കും.
വിവര ശേഖരണ പരിപാടിയിൽ കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസി. സിജു ചക്കും മൂട്ടിൽ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട്, ബീനാ ജോബി, ഷാജി വെള്ളമ്മാക്കൽ, അരുൺ കാപ്പു കാട്ടിൽ, പൊന്നപ്പൻ അഞ്ചപ്ര, പി.എസ് മേരി ദാസൻ,
സമരസമിതി ചെയർമാൻ ബിജു ചക്കുംചിറ,
ദാസ് കടത്തിപ്പറമ്പിൽ, രാജേന്ദ്രൻ പുളിന്താനത്ത്,രാജൻ പറച്ചിക്കൽ,
നോബിൾ തോമസ് തുടങ്ങിയവർ പങ്കെടുത്തു.
കൺവീനർ റ്റി.സി. മോഹനൻ