Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മുല്ലപ്പെരിയാർ. മനുഷ്യജീവൻ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം. കേരള കർഷക യൂണിയൻ



ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ സംരക്ഷിക്കാൻ മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കേരള കർഷക യൂണിയൻ സംസ്ഥാനനേതൃയോഗം ആവശ്യപ്പെട്ടു. കേരളം, തമിഴ് നാട് സർക്കാരുകളുമായി ചർച്ചകൾ നടത്തണം. ഡാം അപകടത്തിലായാൽ രണ്ട് സംസ്ഥാനങ്ങളിലുമുണ്ടാകുന്ന പ്രതിസന്ധികൾ ബോധ്യപ്പെടുത്തണം. തമിഴ് നാടിന്‌ ജലവും കേരളത്തിന് സുരക്ഷയും എന്ന സന്ദേശം ജനങ്ങളിലെത്തിക്കണം. സുപ്രീം കോടതിയിലെ കേസിൽ പ്രശ്നപരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കണം. ശക്തമായ മഴയുടെ സമയത്ത് ജലനിരപ്പ് 120 അടിയായി കുറയ്ക്കണം. കർഷക യൂണിയൻ നിർദ്ദേശിച്ചു..

സംഭരിച്ച നെല്ലിന്റെ മുഴുവൻ തുകയും അടിയന്തരമായി കർഷകർക്ക് ലഭ്യമാക്കണമെന്നും വന്യജീവിശല്യം തടയാൻ നടപടികൾ സ്വീകരിക്കണമെന്നും കർഷക-കർഷക തൊഴിലാളി ക്ഷേമനിധി ർഡ്‌പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും കർഷകർക്ക് 5000 രൂപ പെൻഷൻ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. സെപ്തംബർ രണ്ട്, മൂന്ന് തീയതികളിൽ വൈക്കത്ത് നടത്തപ്പെടുന്ന കേരകർഷക സൗഹൃദ സംഗമങ്ങളുടെ സംസ്ഥാന തലസമാപനസമ്മേളനത്തിൽ 14 ജില്ലകളിൽ നിന്നും കർഷക പ്രതിനിധികളെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. കോട്ടയം കേരളാ കോൺഗ്രസ് സംസ്ഥാനകമ്മറ്റി ഓഫീസിൽ കൂടിയ യോഗം കേരകർഷക സംഗമ സംസ്ഥാനചീഫ് കോ-ഓർഡിനേറ്റർ അഡ്വ തോമസ് ഉണ്ണിയാടൻ എക്സ് എം.എൽ.ഏ ഉദ്ഘാടനം ചെയ്തു. കർഷക യൂണിയൻ സംസ്ഥാനപ്രസിഡണ്ട് വർഗീസ്‌വെട്ടിയാങ്കൽ അദ്ധ്യക്ഷത വഹിച്ചു. ജെയ്സൺ ജോസഫ്, ഏ.കെ.ജോസഫ് , ജോസ്‌ജെയിംസ് നിലപ്പന, വി.ജെ.ലാലി, സി.റ്റി.തോമസ്, ജോർജ് കിഴക്കുമശ്ശേരി, കുഞ്ഞ് കളപ്പുര, മടന്തമൺ തോമസ്,ആന്റച്ചൻ വെച്ചുച്ചിറ, സിബിച്ചൻ തറയിൽ, വൈ. രാജൻ, കുറ്റിയിൽ ശ്യാം,സി.വി.തോമസ്കുട്ടി, ജോയി ചെട്ടിശ്ശേരി , കെ.റ്റി.തോമസ്, എബി.എം പൊന്നാട്ട് , സിബി കണ്ണോട്ടുതറ, ബെന്നി കോട്ടയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!