Idukki വാര്‍ത്തകള്‍
താൽകാലിക നിയമനം
വണ്ണപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ഫാർമസിസ്റ്റ് തസ്തികകളിൽ താൽകാലിക നിയമനം നടത്തുന്നുന്നതിനുള്ള ഇൻറർവ്യൂ ആഗസ്ത് 28 ന് രാവിലെ 11 മണിക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടത്തും. ഡോക്ടർ തസ്തിയിലേക്കുള്ള യോഗ്യത എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷൻ. പ്രായപരിധി 45.
ഫാർമസിസ്റ്റ് തസ്തിയിലേക്കുള്ള യോഗ്യത ബീഫാം / ഡിഫാം, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ, പ്രായപരിധി 45. താൽപര്യമുള്ളവർ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ ആഗസ്ത് 27ന് വൈകിട്ട് 5 മണിക്ക് മുൻപായി വണ്ണപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രം ഓഫീസിൽ നൽകണം. ഫോൺ: 04862 247787