ഇന്‍ഡിഗോ ദോഹ-കണ്ണൂര്‍ സര്‍വീസിന് തുടക്കമായി; രാവിലെ 8ന് ദോഹയില്‍ നിന്ന് പ്രതിദിന സര്‍വീസുകള്‍
ഖത്തറിലെ വടക്കന്‍ ജില്ലകളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്‍ഡിഗോ ദോഹ കണ്ണൂര്‍ സര്‍വീസുകള്‍ക്ക് തുടക്കമായി.ഇന്‍ഡിഗോ എയര്‍ലൈന്‍സ് വാടകയ്‌ക്കെടുത്ത വിമാനങ്ങളില്‍ ഒന്നാണ് നിലവില്‍ ദോഹകണ്ണൂര്‍ സെക്ടറില്‍ സര്‍വീസിനായി ഉപയോഗിക്കുന്നത്.
210 സീറ്റിങ് കപ്പാസിറ്റിയുള്ള ഖത്തര്‍ എയര്‍വേയ്‌സിന്റെ ബോയിങ് 737 മാക്‌സ് 8 വിഭാഗത്തില്‍പ്പെടുന്ന വിമാനമാണ് കണ്ണൂരില്‍ വ്യാഴാഴ്ച ആദ്യം പറന്നിറങ്ങിയത്. കിയാലിന്റെ നേതൃത്വത്തില്‍ ജലാഭിവാദ്യം നല്‍കി സ്വീകരിച്ചു. വൈകിട്ട് 4.25ന് ദോഹയിലേക്ക് യാത്രക്കാരുമായി മടങ്ങി. അടുത്ത വിമാനം 24 ശനിയാഴ്ച രാവിലെ ദോഹയില്‍ നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ടു. ദോഹയ്ക്കും കണ്ണൂരിനും ഇടയില്‍ പ്രതിദിന സര്‍വീസാണ് ഇന്‍ഡിഗോ നടത്തുന്നത്.
അടുത്ത മാസം മുതല്‍ പ്രതിദിന സര്‍വീസില്‍ ഖത്തര്‍ എയര്‍വേയ്‌സ് വിമാനം ഉപയോഗിക്കും. പ്രാദേശിക സമയം രാവിലെ 8ന് ദോഹയില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.55ന് കണ്ണൂരില്‍ എത്തി വൈകിട്ട് 4.25ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 6.5ന് ദോഹയില്‍ എത്തുന്ന തരത്തിലാണ് സമയ ക്രമം.