എച്ച്ഐവി /എയ്ഡ്സ് ബോധവൽക്കരണം.ഐ ഇ സി വാൻ ക്യാമ്പയിൻ
2025 ഓടുകൂടി പുതിയ എച്ച്ഐവി അണുബാധ ഉണ്ടാകാതിരിക്കുന്നതിനും ,യുവാക്കൾ, വിദ്യാർത്ഥികൾ , പൊതുജനങ്ങൾ എന്നിവർക്കിടയിൽ എച്ച്ഐവി/ എയ്ഡ്സ് ബോധവൽക്കരണം നൽകുന്നതിനുമുള്ള “ഒന്നായി പൂജ്യത്തിലേക്ക്” ക്യാമ്പയിന്റെ ഭാഗമായി കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ,ജില്ല ആരോഗ്യ വകുപ്പ്, ആർഷഭാരത് സുരക്ഷാ പ്രോജക്ട് ,എന്നിവയുടെ സഹകരണത്തോടുകൂടി ഐ ഇ സി വാൻ ക്യാമ്പയിൻ സംഘടിപ്പിച്ചു.
ജില്ലയിൽ പത്തിടങ്ങളിലാണ് ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചത്. ആദ്യ ദിനം അരണക്കൽ ടൗൺ, പീരുമേട്, വണ്ടിപ്പെരിയാർ കുമളി, നെടുങ്കണ്ടം ,പ്രൈവറ്റ് ബസ് സ്റ്റാന്റുകളിലും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി.
രണ്ടാം ദിനം കട്ടപ്പന ചേലച്ചുവട്,തൊടുപുഴ അടിമാലി ,പ്രൈവറ്റ് ബസ് സ്റ്റാന്റുകളിലും ചെറുതോണി ടൗണിലും ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
ചെറുതോണി ടൗണിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഐ ഇ സി വാനിന്റെ ഫ്ലാഗ് ഓഫ് കർമ്മം ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോക്ടർ. ആശിഷ് മോഹൻ നിർവഹിച്ചു , ജില്ലാ മാസ് മീഡിയ ഓഫീസർ തങ്കച്ചൻ ആന്റണി ആർഷഭാരത് പ്രോജക്ട് ഡയറക്ടർ ഷൈനി സ്റ്റീഫൻ, ആർഷഭാരത് സുരക്ഷാ പ്രോജക്ട് മാനേജർ സോണിയ സജി ,എം ഇ എ പ്രോജക്ട് മേബിൾ ചാക്കോ, ആരോഗ്യപ്രവർത്തകർ, ജില്ലയിലെ വിവിധ ടി ഐ സുരക്ഷാ പദ്ധതികളിലെ ജീവനക്കാർ, ജില്ലാ പോസിറ്റീവ് നെറ്റ്‌വർക്കുകളിലെ ജീവനക്കാർ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജില്ല എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോക്ടർ. ആശിഷ് മോഹൻ പൊതുജന ബോധവൽക്കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ നോട്ടീസ് കുടുംബശ്രീ പ്രവർത്തകയ്ക്ക് കൈമാറി, ബോധവൽക്കരണ നോട്ടീസ് വിതരണവും, കോണ്ടം പ്രദർശനവും വിതരണവും , സൗജന്യ എച്ച് ഐ വി നിർണയ സ്ക്രീനിംഗും , കൗൺസിലിംഗും ചടങ്ങിൻറെ ഭാഗമായി സംഘടിപ്പിച്ചു.