ശ്രദ്ധേയമായി റോവർ സ്കൗട്ട്സ് ആൽഡ് ഗൈഡ് വിദ്യാർത്ഥികളുടെ ലഹരി വിമുക്ത കാംപയിൻ
ചെമ്മണ്ണാർ: ചെമ്മണ്ണാർ സെൻ്റ് സേവേഴ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ റോവർ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ ലഹരി വിമുക്ത ക്യാംപയിൻ്റെ ഭാഗമായി ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസ്സ് ” ക്യാംമ്പയിൻ എഗസ്റ്റ് ആൽക്കഹോൾ ,നാർക്കോട്ടിക്സ് ആൻഡ് ഡ്രഗ്സ് ” എന്ന പേരിൽ ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഓഫീസിൻ്റെ സഹകരണത്തോടെ “വിമുക്തി ” പദ്ധതിയുടെ ഭാഗമായി, സ്കൂളിലെ ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കായി നടത്തുകയുണ്ടായി. ലഹരി സമൂഹത്തിൽ സൃഷ്ടിക്കുന്ന ദൂഷ്യവശങ്ങളെക്കുറിച്ച് പറഞ്ഞു കൊണ്ട് സ്കൂൾ പ്രിൻസിപ്പാളും സ്കൗട്സ് ഡിസ്ട്രിക്ക് ഓർഗനൈസിംഗ് കമ്മീഷണറുമായ ജോയി കെ . ജോസ് പരിപാടി ഉത്ഘാടനം ചെയ്തു. ലഹരിയുടെ ദൂഷ്യങ്ങൾ എത്രമാത്രം അപകടകരമാണെന്നും അത് വ്യക്തിയെയും വ്യക്തിജീവിതത്തെയും സമൂഹത്തെയും എങ്ങനെ ബാധിക്കുന്നുവെന്നും ബോധവത്കരണ ക്ലാസ്സ് നയിച്ച “വിമുക്തി ” ജില്ലാ കോ ഓർഡിനേറ്റർ ഡി ജോദാസ് പറയുകയുണ്ടായി. തുടർന്ന് നടന്ന ബോധവത്കരണ സെമിനാറിൽ “ജീവിതമാകണം ലഹരി ” എന്നത് കവിതയിലൂടെ അവതരിപ്പിച്ച് നയിച്ചത് വനിത സിവിൽ എക്സൈസ് ഓഫീസറായ മായ എസ്.ആയിരുന്നു.
ഒന്നരമണിക്കൂർ നീണ്ടുനിന്ന ഈ പരിപാടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സിജു പി. റ്റി., എൻ എസ് എസ് പോഗ്രാം ഓഫീസർ സൗമി ജോസ്, അദ്ധ്യാപകരായ ബിൻ്റോ ജോസഫ്, സി.ഡോണ എൻ .എസ്., ബോബിൻ സണ്ണി, ഡെന്നി തോമസ് , നോബിൾ മാത്യു എന്നിവർ പങ്കെടുത്തു. റോവർമേറ്റ് ഡെന്നീസ് ബിൻസ് പരിപാടിക്ക് നന്ദി അറിയിച്ചു. റോവർ സ്കൗട്ട് ലീഡർ ഷാബിൻ മാത്യു, പരിപാടിക്ക് നേതൃത്വം നൽകി