Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ദ്വിദിന സഹവാസ ക്യാമ്പ് 24ന്



എൻ എസ് എസ് ദ്വിദിന ക്യാമ്പ്
മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ദ്വിദിന സഹവാസ ക്യാമ്പ് 24 ശനിയാഴ്ച 10.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ തുടക്കം കുറിക്കുന്നു. പി ടി എ പ്രസിഡണ്ട്  സനിൽ കെ റ്റി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കു. വയനാട് ദുരിതബാധിതർക്കുള്ള സഹായം നൽകുവാനുള്ള വിവിധ ചലഞ്ചുകൾ ക്യാമ്പിന്റെ മുഖ്യ അജണ്ടയാണ്. കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്, ജെൻഡർ പാർലമെന്റ്,  അനാഥാലയ സന്ദർശനം എന്നിവ ഉണ്ടായിരിക്കും. വൈകുന്നേരം 7 ന് മുരുക്കുംവയൽ ജംഗ്ഷനിൽ കുട്ടികൾ സമത്വ ജ്വാല തെളിയിക്കും. വാർഡ് മെമ്പർ കെ എൻ സോമരാജൻ സന്ദേശം നൽകും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!