വയനാടിന് കൈതാങ്ങാവാൻ മാതൃകയായി സാരഥി
നെടുങ്കണ്ടം: മുണ്ടിയെരുമ ബ്ലോക് നമ്പര്‍ 171 ല്‍ സാരഥ് 12 ദിവസം കൂലിപണി ചെയ്തു കിട്ടിയ 18000 രൂപയും വയനാട്ടിലെ സഹോദരങ്ങള്‍ക്ക് വേണ്ടി സംഭാവന ചെയ്യാന്‍ മാറ്റിവെച്ചു. കൂലിപണിക്കാരന്റെ വരുമാനം നല്‍കി വയനാടിന് കൈതാങ്ങാകുക എന്നത് ഏറെ പ്രശംസനീയമാണ്. മാത്രമല്ല നാട്ടില്‍ ഏറെ ചര്‍ച്ചയുമാണ്. തെങ്ങുകയറ്റം,തെങ്ങുമുറിക്കല്‍,മരം വെട്ട്, എന്നീ ജോലികള്‍ 12 ദിവസം ചെയ്ത് 22 വീടുകളില്‍ നിന്നായി കിട്ടിയ തുകയും അപ്രതീക്ഷിതമായി പുഴ വൃത്തിയാക്കി കിട്ടിയ രണ്ടായിരം രൂപ ഉള്‍പ്പെടെ 18000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്. ആദ്യം കിട്ടിയ 9650 രൂപ കൈമാറി. ബാക്കി തുക നാളെ എം.എം മണി എം.എല്‍്.എ ക്ക്്്് കൈമാറും. അയിരൂര്‍ പഞ്ചായത്തടക്കം,പല ജില്ലകളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പത്തും പന്ത്രണ്ടും ദിവസങ്ങളില്‍ പങ്കെടുക്കാറുള്ള സാരഥിക്ക്്് ഇക്കുറി വയനാടിന് പോകാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്് 1000 രൂപ നല്‍കാന്‍ ആദ്യം തീരുമാനിച്ചു. പക്ഷേ ഓരോ ദിവസവൂം വൈകുന്നേരം വീട്ടില്‍ ചെന്ന് കിടക്കുമ്പോള്‍ ഈ തുക അവര്‍ക്ക് ഒന്നുമാകില്ലല്ലൊ, തുക കുറഞ്ഞു പോയല്ലൊ എന്ന ചിന്ത ഉടലെടുക്കുകയായിരുന്നു. തുടര്‍ന്ന്്് ഒരാഴ്ചത്തെ കൂലി മുഴുവന്‍ നല്‍കാന്‍ തീരുമാനിച്ചു. പിന്നീട് എണ്ണം കൂട്ടി 12 ദിവസമാക്കി. കിട്ടിയ പണമാണ് കൈമാറിയത്