11 വർഷമായി കട്ടപ്പന ടൗണിൽ പൊതുമരാമത്തു വകുപ്പ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടി വാടക കെട്ടിടത്തിലേക്ക് മാറ്റാൻ നഗര സഭാ നീക്കം.പ്രതിഷേധവുമായി രക്ഷിതാക്കൾ.
കുട്ടികളുടെ ജലവിതരണ പൈപ്പ് കണഷൻ കട്ട് ചെയ്തു. പ്രതിഷേധിച്ചു രക്ഷിതാക്കളും ടീച്ചർമാരും.
കട്ടപ്പന നഗര സഭയിൽ പ്രവർത്തിക്കുന്ന 145 ആം നമ്പർ അങ്കണവാടിയാണ് വാടക കെട്ടിടത്തിലേക്ക് മാറ്റാൻ നഗര സഭയും പൊതുമരാമത്തു വകുപ്പും ചേർന്ന് നീക്കം നടത്തുന്നത്. മുപ്പതോളം കുട്ടികൾ പഠിക്കുന്ന അങ്കണവാടി കെട്ടിടത്തിലേക്കുള്ള ജലവിതരണ പൈപ്പ് പൊട്ടിയതോടെ കണക്ഷൻ തന്നെ കട്ട് ചെയ്തിരിക്കയാണ് പൊതുമരാമത്തു വകുപ്പ്. ഇതു മൂലം കുട്ടികളുടെ ടോയ്ലറ്റ് ആവിശ്യങ്ങൾക്ക് വെള്ളം ബുക്കറ്റിൽ ചുമന്ന് കൊണ്ടു പോകേണ്ട സ്ഥിതിയാണ്. ആദ്യ കാലത്തു ഏഴു വർഷം വാടക കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിച്ചത്. അങ്കണ വാടിക്ക് സ്ഥലവും കെട്ടിടവും ലഭ്യമല്ലെങ്കിൽ വെറുതെ കിടക്കുന്ന സർക്കാർ കെട്ടിടങ്ങൾ ഈയാവശ്യത്തിന് ഉപയോഗിക്കാം എന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 145 ആം നമ്പർ അങ്കണ വാടി കട്ടപ്പന പൊതുമരാമത്തു വകുപ്പിന്റെ വെറുതെ കിടന്ന കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം നടന്നു വരുന്നത്. സർക്കാരിന്റെ താൽക്കാലിക അനുമതിയോടെയാണ് അങ്കണ വാടി പൊതുമരാമത്തു വകുപ്പിന്റെ കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നത്.വൈദുതിയും വെള്ളവും ഇല്ലാത്ത അങ്കണ വാടികളുടെ പ്രവർത്തനം നിർത്തണമെന്ന് സർക്കാർ ഉത്തരവുണ്ടായി.ഈ ഉത്തരവിനെതുടർന്ന്
ജല വിതരണ പൈപ്പ് കണക്ഷൻ പൊതു മരാമത്തു വകുപ്പ് വിച്ചേധി ച്ചതോടെ അങ്കണവാടി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടാക്കിയത്. ഇതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് ജല വിതരണ കണക്ഷൻ പുന സ്ഥാപിക്കാൻ നിർദേശിച്ചെങ്കിലും ഈ കാര്യം മറച്ചു വച്ചു അങ്കണ വാടി മാറ്റാനാണ് നഗര സഭയുടെ നീക്കം. നഗരത്തിൽ തൊഴിലെടുക്കുന്ന പാവപെട്ട തൊഴിലാളികളുടെ കുട്ടികളാണ് അങ്കണ വാടിയിൽ പഠിക്കുന്നത്. അങ്കണവാടിയുടെ പ്രവർത്തനം നിർത്തുകയോ മാറ്റിടിങ്ങളിലേക്ക് മാറ്റുകയോ ചെയ്താൽ അത് പാവപെട്ട തൊഴിലാളി കുടുംബങ്ങളെ വിഷമത്തിലാക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ കുട്ടികളെ പഠിപ്പിക്കാൻ സാമ്പത്തികമായി കഴിയാത്ത രക്ഷിതാക്കൾ അങ്കണ വാടി മാറ്റാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും തുടർന്നും അങ്കണ വാടി പൊതുമാമത്തു കെട്ടിടത്തിൽ പ്രവർത്തിപ്പിക്കണമെന്നും ആവിശ്യപെട്ടു.പത്ര സമ്മേളനത്തിൽ അങ്കണ വാടി വർക്കർ എം ആർ ഷിജി, സമീപ വാസി മോളി ബേബി എന്നിവർ പങ്കെടുത്തു.