നാട്ടുവാര്‍ത്തകള്‍
നാളെ മുതൽ കടകളിൽ തിരക്കുണ്ടാവാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ടു കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപെടുത്തേണ്ടതാണ്;പോലീസ് സബ് ഇൻസ്‌പെക്ടർ, കട്ടപ്പന
നാളെ മുതൽ 3 ദിവസം കടകൾ തുറക്കാനുള്ള അനുമതി ലഭിച്ചിരിക്കുകയാണല്ലോ. കോവിഡ് 19 രോഗം ഇപ്പോഴും നമുക്കിടയിൽ സജീവമായിത്തന്നെ ഉണ്ട് എന്നുള്ള കാര്യവും എല്ലാവർക്കും അറിയാവുന്നതാണ്. നാളെ മുതൽ കടകളിൽ തിരക്കുണ്ടാവാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ടു കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപെടുത്തേണ്ടതാണ്.
സമൂഹത്തിന്റെ നന്മക്കായി നൽകിയ 3 ദിവസത്തെ ഇളവുകൾ സമൂഹത്തിനു തന്നെ ഭീഷണി ആയി മാറാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. കോവിഡ് പ്രോട്ടോകോൾ ലംഘനമുണ്ടായാൽ കട ഉടമയ്ക്കെതിരെയും ശക്തമായി നിയമനടപടി ഉണ്ടാകുമെന്നുള്ള വിവരം അറിയിക്കുന്നു. ആയതിനാൽ ഇളവുകളുടെ 3 ദിവസങ്ങൾ രോഗവ്യാപനത്തിന് കാരണമാകാതിരിക്കാൻ എല്ലാ വ്യാപാരികളുടെയും സഹകരണം കട്ടപ്പന പോലീസ് അഭ്യർത്ഥിക്കുന്നു.