Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍

അപേക്ഷകൾ ക്ഷണിക്കുന്നു



സംസ്ഥാന സർക്കാരിൻ്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരം 2023 അപേക്ഷ തിയതി നീട്ടി 2023 ജനുവരി 1 മുതൽ 2023 ഡിസംബർ വരെയുള്ള കാലയളവിൽ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം,ഐ.ടി. മേഖല, കൃഷി, മാലിന്യ സംസ്കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശില്‌പ നിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിച്ചിട്ടുളള 6 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഉജ്ജ്വല ബാല്യം പുരസ്ക‌ാരത്തിന് അപേക്ഷകൾ ക്ഷണിച്ചിരുന്നു. ടി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 15/08/2024 ആയിരുന്നു. എന്നാൽ വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ അപേക്ഷ തിയതി 31.08.2024 വരെ നീട്ടിയിട്ടുണ്ട്. അപേക്ഷകൾ ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, പൈനാവ് പി.ഒ, പൈനാവ് ഇടുക്കി, പിൻ-685603 എന്ന വിലാസത്തിൽ അവസാന തീയതിയായ 31.08.2024 നകം ലഭിക്കത്തക്ക വിധത്തിൽ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് മേൽ ഓഫീസിലോ 04862-235532, 7510365192, 9744151768 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്. സമയപരിധിയും മാനദണ്‌ഡങ്ങളും കൃത്യമായി പാലിക്കേണ്ടതാണ്. വിശദ വിവരങ്ങൾ വകുപ്പിന്റെ www.wcd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!