Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഏലമല കേസിലും ഏലം കാർഷിക പ്രതിസന്ധികളിലും ഇടപെടലുകൾ ആവശ്യപ്പെട്ട് വണ്ടൻമേട് കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി



വണ്ടന്മേട് : ഏലമലകൾ വനമാക്കി മാറ്റാനുള്ള ഗൂഢനീക്കങ്ങളിലും ഏലം കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികളിലും ഇടപെടലുകൾ ആവശ്യപ്പെട്ട് ഫെഡറേഷൻ ഭാരവാഹികൾ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ സന്ദർശിച്ച് നിവേദനം നൽകി ‘

സി എച്ച് ആർ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ സർക്കാർ നൽകേണ്ട സത്യവാങ്മൂലവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഭാരവാഹികൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുകയും ചെയ്തു .

കേന്ദ്ര വന നിയമത്തിൽ കേന്ദ്രസർക്കാർ 2023 ൽ കൊണ്ടുവന്ന ഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നടക്കുന്ന കേസുമായി ബന്ധപ്പെട്ട വിഷയങ്ങളും,വരൾച്ച മൂലം കൃഷിനാശം സംഭവിച്ച കർഷകർക്കുള്ള സാമ്പത്തിക സഹായം നൽകുന്ന വിഷയവും കുത്തകപ്പാട്ട ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആദ്യ ഗഡുവായി മൂന്നുലക്ഷം രൂപയ്ക്കുള്ള ചെക്ക് കൈമാറുകയും ചെയ്തു. ഫെഡറേഷൻ ചെയർമാൻ സ്റ്റെനി പോത്തൻ, ജനറൽ സെക്രട്ടറി സന്തോഷ് പി ആർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോർജ് പി ജേക്കബ്, ഡിബിൻ, സണ്ണി മാത്യു,ആർ.മണിക്കുട്ടൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!