കൃഷിഭവനുകളില്‍ ഇന്‍സെന്റീവോടെ ഇന്റേണ്‍ഷിപ്പിന് അവസരം
കാര്‍ഷിക മേഖലയില്‍ യുവ പ്രൊഫഷണലുകളെ സൃഷ്ടിക്കുന്നതിന് യുവതീയുവാക്കള്‍ക്ക് കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അവസരം. ജൂലൈ 24 വരെ താല്പര്യമുള്ളവര്‍ക്ക് www.keralaagriculture.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. ജൂലൈ 26 മുതല്‍ 29 വരെ ഇന്റര്‍വ്യൂ നടത്തി ഇന്റേണുകളെ തെരഞ്ഞെടുക്കും. 1077 പേര്‍ക്ക് ആറുമാസം ഇന്റേണ്‍ഷിപ്പ് നല്‍കുന്ന പദ്ധതിയാണ് കൃഷിവകുപ്പ് നടപ്പിലാക്കുന്നത്. വിദ്യാഭ്യാസത്തോടൊപ്പം ഗ്രാമീണ കാര്‍ഷിക പരിചയം കൂടിയുള്ള പ്രൊഫഷണലുകളുടെ കൂട്ടായ്മ ഉണ്ടാക്കുകയാണ് ലക്ഷ്യo. ഇന്‍സന്‍ന്റീവായി പ്രതിമാസം 1000 രൂപ വീതം നല്‍കും.
ഫോട്ടോ പതിച്ച അപേക്ഷയുടെ യഥാര്‍ത്ഥ പകര്‍പ്പും , സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളും ഇന്റര്‍വ്യു സമയത്ത് പരിശോധിക്കുന്നതായിരിക്കും. വി എച്ച് എസ് സി അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍, കൃഷി ജൈവകൃഷി എന്നിവയില്‍ വി എച്ച് എസ് സി സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ ബിഎസ് സി അഗ്രിക്കള്‍ച്ചര്‍ കഴിഞ്ഞവര്‍ എന്നിവരെ മാത്രമേ ഇന്റേണ്‍ഷിപ്പിന് അനുവദിക്കൂ.പരിശീലന വിഷയങ്ങള്‍ വിളകളുടെ കൃഷി രീതി, വിളകളുടെ ആരോഗ്യം, വിളവെടുപ്പ്, വിപണി വില നിര്‍ണയം, ഗ്രാമീണ കാര്‍ഷിക സമ്പദ് വ്യവസ്ഥ, കാര്‍ഷിക സംരംഭകത്വ സാധ്യതകള്‍, കാര്‍ഷിക വ്യവസായവും സാമ്പത്തിക ചക്രവും, ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ്, കര്‍ഷകനുമായുള്ള ആശയവിനിമയം,
കാര്‍ഷിക ഉല്‍പ്പന്ന സംസ്‌കരണം- മൂല്യവര്‍ദ്ധനവ് സാധ്യതകള്‍, വിപണി ഇടപെടലുകള്‍, കൃഷി ഓഫീസിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, കാര്‍ഷിക വികസന പ്രവര്‍ത്തനങ്ങള്‍, നടീല്‍ ഉപകരണങ്ങളുടെ വിതരണം, ഫീല്‍ഡില്‍ നിന്നുള്ള വിവരശേഖരണം എന്നിവയില്‍ പ്രായോഗിക പരിശീലനം നല്‍കും.