കാഞ്ഞിരപ്പള്ളി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പ്രവർത്തനോദ്‌ഘാടനവും പ്രതിനിധി സമ്മേളനവും
കുട്ടിക്കാനത്ത് നടന്നു
കാഞ്ഞിരപ്പള്ളി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡിൻ്റെ 2024 -2025 അധ്യയന വർഷത്തെ പ്രവർത്തനോദ്ഘാടനവും പ്രതിനിധി സമ്മേളനവും കുട്ടിക്കാനം മരിയൻ കോളേജിൽ നടന്നു.
രൂപത പ്രസിഡന്റ് വിൻസന്റ് ജോർജ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ റവ. ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
ഇരട്ടയാർ സെന്റ്. തോമസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ജിജി എബ്രാഹം മുഖ്യപ്രഭാഷണം നിർവഹിച്ചു. കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജർ ഫാ.ഡൊമിനിക് അയലൂപ്പറമ്പിൽ, കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് രൂപത ഡയറക്ടർ ഫാ. എബ്രാഹം കൊച്ചു വീട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് രൂപത നിർവാഹക സമിതി അംഗങ്ങളായ ജോമോൻ ജോസഫ്, സിറിയക് മാത്യൂ, തോമസ് പി. ഡോമിനിക്, റോണി സെബാസ്റ്റ്യൻ, ആൽബിൻ പാലക്കുടി, റോബി കെ.തോമസ്, ഷെറിൻ റെന്നി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.