കട്ടപ്പന വൈഎംസിഎയുടെ സൗജന്യ മെഡിക്കല്‍ ക്യാമ്പിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ വൻ തിരക്ക്
കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയുടെയും കട്ടപ്പന വൈഎംസിഎയുടേയും പവര്‍ ഇന്‍ ജീസസ്(ഹിന്ദി) ചര്‍ച്ചിന്റെയും നേതൃത്വത്തില്‍ പള്ളിക്കവല സി.എസ്.ഐ. ഗാര്‍ഡനിലെ വൈഎംസിഎ ഹാളിലാണ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടന്നത്.
വൈഎംസിഎ പ്രസിഡന്റ് രജിറ്റ് ജോര്‍ജ് അധ്യക്ഷത വഹിച്ച യോഗം കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി ഡയറക്ടര്‍ ബ്രദര്‍ ബൈജു വാലുപറമ്പില്‍ ഉദ്ഘാടനം ചെയ്തു.
ജനറല്‍ മെഡിസിന്‍, ഇ.എന്‍.ടി, ത്വക്ക് രോഗം, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനമാണ് ക്യാമ്പിൽ ലഭി മായത്.
രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ ടെസ്റ്റുകള്‍ സൗജന്യമായി നടന്നു. ആവശ്യമുള്ളവര്‍ക്ക് കുറഞ്ഞനിരക്കില്‍ ആശുപത്രിയില്‍ തുടര്‍ചികിത്സ ലഭ്യമാക്കും.
ഭാരത വൈഎംസിഎയുടെ 180-ാമത് വാര്‍ഷികത്തിന്റെയും കട്ടപ്പന വൈഎംസിഎയുടെ 45-ാമത് വാര്‍ഷികത്തിന്റെയും ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
കട്ടപ്പന നഗരസഭയിലെ പൊതുജനങ്ങളും അതിഥി തൊഴിലാളികള്‍ക്കും അവസരം ഉപയോഗപ്പെടുത്തി.
വൈഎംസിഎ സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ്, പവര്‍ ഇന്‍ ജീസസ് ചര്‍ച്ച് പാസ്റ്റര്‍ വിന്‍സെന്റ് തോമസ്, വൈഎംസിഎ സെക്രട്ടറി കെ.ജെ. ജോസഫ്, പ്രോഗ്രാം കണ്‍വീനര്‍ ലാല്‍ പീറ്റര്‍ പി.ജി., ട്രഷറര്‍ യു.സി. തോമസ് എന്നിവര്‍ സംസാരിച്ചു.