പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നെൽ കൃഷിയുടെ ബാലപാഠങ്ങൾ പകർന്നു നൽകി ഇരട്ടയാർ സെൻ്റ് തോമസ് സ്കൂൾ.
ഇരട്ടയാർ: മലയാളികളുടെ പ്രധാന ഭക്ഷ്യവസ്തുവാണ് അരി. എങ്കിലും ഇടുക്കിയുടെ മലയോര മണ്ണിന് നെൽ കൃഷി അത്ര സുപരിചിതമല്ല. കൃഷിയുടെ പ്രാധാന്യം പുതു തലമുറക്ക് പകർന്നു നൽകാൻ ഇരട്ടയാർ സെൻ്റ് തോമസ് സ്കൂളിൽ കർഷകദിനത്തോടനുബന്ധിച്ച് ഞാറ് നടീൽ മഹോത്സവം സംഘടിപ്പിച്ചു. ഇടുക്കി രൂപതാ വികാരി ജനറൽ മോൺ.ജോസ് കരിവേലിക്കൽ , ഇരട്ടയാർ കൃഷി ഭവനിലെ കൃഷി ഓഫീസർ ശ്രീ. ഗോവിന്ദരാജ് എം, സ്കൂൾ ഹെഡ്മാസ്റ്റർ ജോർജുകുട്ടി എം വി എന്നിവർ ചേർന്ന് ഞാറ് നടീൽ ഉദ്ഘാടനം ചെയ്തു. കുട്ടികൾ ഏറെ ആവേശത്തോടെയാണ് സ്കൂൾ മൈതാനത്ത് പ്രത്യേകമായി തയ്യാറാക്കിയ പാടത്ത് കൃഷി ഇറക്കിയത്.