കോവിഡ് ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണം; ടി പി ആര് നിരക്ക് കൂടുതലുള്ള ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരുമായി ജില്ലാ കളക്ടര്‍ ആശയ വിനിമയം നടത്തി
കോവിഡ് ടി പി ആര് നിരക്ക് കൂടുതലുള്ള ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരുമായി ജില്ലാ കളക്ടര്‍ ആശയ വിനിമയം നടത്തി. ടി പി ആര് നിരക്ക് കൂടുതലുള്ള ഇടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് ഗ്രാമപഞ്ചായത്തുകള്‍ ഉറപ്പു വരുത്തണം. ജില്ലയ്ക്ക് വേണ്ടത്ര വാക്സിന് ലഭിക്കാത്തതിനാല്‍ ചിലയിടങ്ങളില്‍ അതിന് ക്ഷാമം നേരിടുന്നുണ്ട്.
എന്നാല്‍ അതില്ലാത്തയിടങ്ങളില്‍ വാക്സിനേഷന് നടപടികള്‍ ഊര്‍ജിതമാക്കണം.18 വയസിനു മുകളിലേക്കുള്ള വരെ വാക്സിനെടുപ്പിക്കണം. ഇതിനായി ബോധവത്കരണം കാര്യക്ഷമമാക്കണം. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ നിശ്ചയമായും കാര്യക്ഷമതയോടെ ജോലി നിര്‍വഹിക്കണം. മാസ്ക് ധരിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കുന്നതു കൂടാതെ അതത് മേഖലകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം.എല്ലാവരും ഒത്തൊരുമയോടെ നിര്‍വഹണ, ബോധവത്കരണ, പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു