പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അണക്കെട്ട് എത്രയുംപെട്ടെന്ന് ഡീ കമ്മിഷൻ ചെയ്യണം; ആവശ്യവുമായി മുല്ലപ്പെരിയാർ സമരസമിതി
ഇടുക്കി: അപകടാവസ്ഥയിലുള്ള മുല്ലപ്പെരിയാർ അണക്കെട്ട് എത്രയുംപെട്ടെന്ന് ഡീ കമ്മിഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് മുല്ലപ്പെരിയാർ സമരസമിതി ജനകീയ പ്രക്ഷോഭം ആരംഭിക്കും. പ്രക്ഷോഭം ഏതുവിധത്തിലാകണമെന്ന് 15-ന് നടക്കുന്ന കേന്ദ്രക്കമ്മിറ്റിയോഗം തീരുമാനിക്കും. ഇതിന് മുന്നോടിയായി സമിതി പുനസ്സംഘടിപ്പിച്ചു. ഷാജി പി.ജോസഫ് (ചെയർമാൻ), സിബി മുത്തുമാക്കുഴി (ജന. കൺവീനർ), പി.ഡി.ജോസഫ് (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള 51-അംഗ കേന്ദ്രക്കമ്മിറ്റിയെ തിരഞ്ഞെടുത്തു.
2006-ൽ, മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്താമെന്ന സുപ്രീംകോടതി വിധി വന്നപ്പോഴാണ് പെരിയാർ തീരവാസികൾചേർന്ന് സമരസമിതി രൂപവത്കരിച്ചത്.
പിന്നീട് മുല്ലപ്പെരിയാർ വിഷയം തണുത്തു.
സമരസമിതിയും പ്രവർത്തനവും കുറഞ്ഞു. എങ്കിലും പുതിയ അണക്കെട്ട് ആവശ്യപ്പെട്ടുകൊണ്ടുള്ള പരിപാടികൾ എല്ലാവർഷവും നടത്തിയിരുന്നു.