30 വർഷമായി തേനീച്ച പരിപാലനവും വിൽപ്പനയും നടത്തി ശ്രദ്ധേയനാകുകയാണ് കട്ടപ്പനയിൽ ഒരു യുവാവ്
30 വർഷമായി തേനീച്ച പരിപാലനവും വിൽപ്പനയും നടത്തി ശ്രദ്ധേയനാകുകയാണ് കട്ടപ്പനയിൽ ഒരു യുവാവ്. ഇതാണ് കട്ടപ്പന കാവുംപടി ഓലേടത്ത് അഭിലാഷ്.
15 മത് വയസിലാണ് അഭിലാഷ് തേനീച്ച കൃഷി ആരംഭിച്ചത്. ഇപ്പോൾ ഇടുക്കി ജില്ലയുടെ ഏതു ഭാഗത്തും തേനീച്ച ഉൾപ്പെടെ പെട്ടിയും സ്റ്റാന്റും എത്തിച്ച് തൽകുകയും ഇവയുടെ പരിപാലനം പഠിപ്പിക്കുകയും ചെയ്യും. മാത്രമല്ല കൃത്യമായി ഇവയുടെ സർവീസ് ഉൾപ്പെടെ അഭിലാഷ് നേരിട്ടെത്തി ചെയ്ത് തരുകയും ചെയ്യും.
ഇടുക്കി,നെടുങ്കണ്ടം, കട്ടപ്പന, ആനവിലാസം ,പുറ്റടി , രാജക്കാട്, ചപ്പാത്ത്, വാഴവര തുടങ്ങിയ സ്ഥലങ്ങളിൽ അഭിലാഷ് തേനീച്ച പെട്ടി നൽകി സർവ്വീസും ചെയ്ത് വരുന്നുണ്ട്. തേനീച്ച കൃഷി നടത്തുന്നതിലൂടെ ഏലം കൃഷിക്ക് 30% പരാഗണം കൂടുകയും ഉൽപ്പാദനം വർദ്ധിക്കുകയും ചെയ്യും. മെയ് മാസം മുതൽ ഡിസംബർ വരെ തേനീച്ചക്ക് പഞ്ചാസാര ലായനി തീറ്റയായി നൽകണം. ജനുവരിയിൽ തട്ട് വയ്ക്കും.
ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ് തേൻ എടുക്കുന്നത്. ഒരു പെട്ടിയിൽ നിന്ന് 4 കിലോയോളം തേൻ ലഭിക്കും. കൂടാതെ മായമില്ലാത്ത തേനും അഭിലാഷ് വിൽക്കുന്നുണ്ട്. തേനീച്ചയും പെട്ടിയും സ്റ്റാന്റും ഉൾപ്പെടെ 2250 രൂപാക്കാണ് നൽകുന്നത്. ഏറ്റവും കൂടുതൽ ക്ഷമയോടെ ചെയ്യേണ്ട കൃഷിയാണ് തേനീച്ച കൃഷി.
തേനീച്ച പരിപാലനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 9544836847