ഇൻഫാം കാർഷിക താലൂക്ക് സമ്മേളനം കട്ടപ്പനയിൽ നടന്നു
ഇൻഫാം കാർഷിക താലൂക്ക് സമ്മേളനം കട്ടപ്പനയിൽ നടന്നു. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു.
ഇൻഫാം അംഗങ്ങളായവരും അംഗങ്ങളുടെ മാതാപിതാക്കളുമായ 80 വയസ്സിനുമേൽ പ്രായമായവരെയാണ് അവാർഡ് നൽകി ആദരിച്ചത്. പൊടിമറ്റത്ത് വെച്ച് ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ലയുടെ നേതൃത്വത്തിൽ 188 കർഷകരെ അഭിവന്ദ്യ പിതാക്കന്മാർ ആദരിച്ച് അവാർഡ് നൽകിയതിന്റെ തുടർച്ചയെന്നോണമാണ് ഇൻഫാം കട്ടപ്പന കാർഷിക താലൂക്കിൻ്റെ ആഭിമുഖ്യത്തിൽ വിർകിസാൻ ഭൂമി പുത്ര അവാർഡും സ്നേഹോപഹാരവും നൽകി ആദരിച്ചത്.
കട്ടപ്പന സെൻറ് ജോർജ് പാരിഷ് ഹാളിൽ നടന്ന താലൂക്ക് സമ്മേളനത്തിൽ
ഇൻഫാം കട്ടപ്പന താലൂക്ക് രക്ഷാധികാരി ഫാ. ജോസ് മാത്യു പറപ്പള്ളിൽ അധ്യക്ഷതവഹിച്ചു. കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ അഭിവന്ദ്യ ജോസ് പുളിക്കൽ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.
യോഗത്തിന് കാർഷിക താലൂക്ക് ഡയറക്ടർ ഫാ. വർഗീസ് കുളംപള്ളിയിൽ മുഖ്യ സന്ദേശം നൽകി.കാർഷിക താലൂക്ക് പ്രസിഡണ്ട് ബേബി പുത്തൻപറമ്പിൽ,കാർഷിക താലൂക്ക് സെക്രട്ടറി സാജൻ ജോസഫ് കല്ലിടുക്കനാനിയിൽ,
ജില്ലാ നോമിനി ബാബു മാളിയേക്കൽ, താലൂക്ക് പ്രതിനിധി ടോമി മൂഴിയാങ്കൽ, ട്രഷറർ ജോബിൻ കോലത്ത്, ഡിപിൻ വാലുമ്മേൽ, തോമസ് പുളിക്കൽ, സണ്ണി ആയിലുമാലിൽ, മാർട്ടിൻ വാലുമ്മേൽ തുടങ്ങിയവർ നേതൃത്വം നൽകി.