Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കായികംകേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വിൻഡീസിനെതിരായ ഒന്നാം ടെസ്റ്റ്; ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേക്ക്



വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേക്ക്. രണ്ടാം ദിവസം കളി നിർത്തുമ്പോൾ പ്രോട്ടീസ് സംഘം ആ​ദ്യ ഇന്നിം​ഗ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 344 റൺസെടുത്തിട്ടുണ്ട്. ടോണി ഡി സോർസി, തെംബ ബാവുമ എന്നിവരുടെ അർദ്ധ സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ആ​ദ്യ ദിനം മഴമൂലം മത്സരം ഉപേക്ഷിക്കുമ്പോൾ ദക്ഷിണാഫ്രിക്കയുടെ സ്കോർ ഒരു വിക്കറ്റിന് 45 എന്ന നിലയിലായിരുന്നു. രണ്ടാം ദിനം ടോണി ഡി സോർസി 78 റൺസും ക്യാപ്റ്റൻ തെംബ ബാവുമ 86 റൺസും നേടി. കൈൽ വെറെയ്‌നെ 39, ഡേവിഡ് ബെഡിംഗാം 29 എന്നിങ്ങനെയും സംഭാവനകൾ ഉണ്ടായി. വിയാൻ മുൾഡർ 37 റൺസുമായി ക്രീസിൽ തുടരുന്നുണ്ട്.

വെസ്റ്റ് ഇൻഡീസിനായി ജോമൽ വറിക്കാൻ മൂന്ന് വിക്കറ്റെടുത്തു. കെമർ റോച്ച്, ജെയ്ഡൻ സീൽസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. ജേസൺ ഹോൾഡർ ഒരു വിക്കറ്റും വീഴ്ത്തി. മത്സരത്തിന്റെ മൂന്നാം ദിനമായ ഇന്ന് മികച്ച സ്കോറിലേക്ക് എത്തുകയാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. പരമാവധി വേ​ഗത്തിൽ ദക്ഷിണാഫ്രിക്കയെ ഓൾ ഔട്ടാക്കുകയാണ് വെസ്റ്റ് ഇൻഡീസിന് മുന്നിലുള്ള വെല്ലുവിളി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!