Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പന നഗരസഭയുടെ ആധുനിക അറവുശാല നവീകരിക്കാൻ നടപടി.



ഏതാനും വർഷങ്ങളായി യന്ത്രങ്ങളുടെ തകരാറും മൂലം പ്രവർത്തനം നിലച്ച അറവുശാല പുതിയ മെഷനറികൾ എത്തിച്ചായിരിക്കും പ്രവർത്തനമാരംഭിക്കുന്നത്. ഇതിനായി മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ യുടെ ഉദ്യോഗസ്ഥർ പുളിയൻമലയിലെ അറവുശാലയിൽ സന്ദർശനം നടത്തി

വർഷങ്ങൾക്കു മുമ്പാണ് നഗരസഭയുടെ ആധുനിക അറവുശാല പുളിയൻമലയിൽ പ്രവർത്തനമാരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ മികച്ച രീതിയിൽ പ്രവർത്തനം നടന്നുവെങ്കിലും യന്ത്രങ്ങൾക്ക് ഉണ്ടായ തകരാറുമൂലം അറവുശാലയുടെ പ്രവർത്തനം മന്ദഗതിയിലായി. ഇത് അധികം വൈകാതെ തന്നെ ആധുനിക അറവുശാലയുടെ പ്രവർത്തനം നിലക്കുന്നതിനും കാരണമായി. പിന്നീട് മാടുകളെ സാധാരണ രീതിയിലാണ് അറവ് ചെയ്തിരുന്നത്. കോടികൾ മുടക്കിയ ആധുനിക അറവുശാല പ്രവർത്തനരഹിതമായത് നിരവധി വിവാദങ്ങൾക്കും കാരണമായി. തുടർന്നാണ് നഗരസഭ കൗൺസിൽ യോഗത്തിൽ ഇത് ചർച്ചയാവുകയും അടിയന്തരമായി അറവുശാല നവീകരിക്കാൻ യോഗത്തിൽ തീരുമാനമെടുക്കുകയും ചെയ്തത്. ഇതിനായി 38 ലക്ഷം രൂപക്കാണ് ഡിപിസിയുടെ അംഗീകാരം ലഭിച്ചത്. എന്നാൽ മിഷനറികൾ അടക്കം മാറ്റിവെക്കുന്നതിന് അതിൽ കൂടുതൽ തുക വേണ്ടിവരും എന്നാണ് കണക്കുകൂട്ടൽ . ഒപ്പം ഭക്ഷ്യ ഉല്പ്പാദന കേന്ദ്രമെന്ന നിലയിൽ അറവുശാലക്ക് വൃത്തിയും ശുചിത്വവുമുള്ള അത്യാധുനിക സൗകര്യങ്ങൾ ഒരുക്കാൻ നഗരസഭ തീരുമാനിച്ചു.. ഇതിൻ്റെ ഭാഗമായാണ് ഈ രംഗത്തെ സർക്കാർ ഏജൻസിയായ മീറ്റ് പ്രൊഡക്ട്സ് ഇന്ത്യയുടെ കൂത്താട്ടുകുളം യൂണിറ്റിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്. വരുന്ന ദിവസങ്ങളിൽ അറവുശാലയിലെ ഓരോ യന്ത്രഭാഗങ്ങളും പരിശോധിച്ച് ഉപയോഗപ്രദമായവ ഉൾപ്പെടുത്തിയും ആവശ്യമായ മാറ്റങ്ങൾ വരുത്തിയും നവീകരണത്തിനായുള്ള ഡി പി ആർ തയ്യാറാക്കി നഗരസഭക്കു നല്കുകയാണ് സന്ദർശന ലക്ഷക്ഷ്യം.

മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ കൂത്താട്ടുകുളം യൂണിറ്റിലെ അസി. എഞ്ചിനീയർ അച്യുത് എൻ.വി, പ്രോജക്ട് കോ-ഓർഡിനേറ്റർ സുനിൽ എൻ.വി എന്നിവരുടെ സംഘത്തോടൊപ്പം നഗരസഭ ചെയർപേഴ്സൺ ബീന ടോമി, വൈസ് ചെയർമാൻ കെ.ജെ. ബെന്നി,മുൻ ചെയർമാൻ ജോയി വെട്ടിക്കുഴി, കൗൺസിലർ സോണിയ ജെയ്ബി, സെക്രട്ടറി ആർ. മണികണ്ഠൻ, ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക്, ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!