EducationIdukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം
വയനാടിന് സഹായവുമായി കട്ടപ്പന ഗവൺമെന്റ് ട്രൈബൽ സ്കൂൾ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കട്ടപ്പന ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും സമാഹരിച്ച തുക ഇടുക്കി ജില്ലാ കളക്ടർ വി.വിഘ്നേശ്വരിക്ക് വിദ്യാർത്ഥികൾ കൈമാറി. എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ഡോ.പ്രദീപ് കുമാർ വി.ജെ, പി.ടി.എ.പ്രസിഡണ്ട് ബാബു സെബാസ്റ്റ്യൻ, അധ്യാപകരായ ബിന്ദുവർഗീസ്, ഷീബ സഖറിയ, റാണി ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾ കളക്ടറെ സന്ദർശിച്ചത്.