ഇടുക്കി രൂപത കത്തോലിക്ക കോൺഗ്രസിൻ്റെ 21-ാ മത് വാർഷിക സമ്മേളനം 2024 ഓഗസ്റ്റ് 10-ാം തീയതി ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് വാഴത്തോപ്പ് സെന്റ്റ് ജോർജ് കുത്തീഡ്രൽ പാരിഷ് ഹാളിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വാർഷിക ആഘോഷങ്ങളുടെ ഭാഗമായി, പ്രതിനിധി സമ്മേളനം, ന്യുനപക്ഷ അവകാശ സംരക്ഷണ കൺവെൻഷൻ, പ്രതിഭകളെ ആദരിക്കൽ, എൻഡോവ്മെൻ്റ് സമർപ്പണം വിമൻസ് കൗൺസിൽ – യൂത്ത് കൗൺസിൽ ഭാരവാഹി സംഗമം എന്നിവ സംഘടിപ്പിക്കും. കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപതാ പ്രസിഡൻ്റ് ജോർജ് കോയിക്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ കേരള കാത്തലിക് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. കെ എം ഫ്രാൻസിസ് മുഖ്യ പ്രഭാഷണം നടത്തും.
രൂപതാ ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ പ്രവർത്തന മാർഗ്ഗരേഖ അവതരിപ്പിക്കും. ഗ്ലോബൽ പ്രസിഡണ്ട് രാജീവ് കൊച്ചുപറമ്പിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിൽ രൂപതാ ഡയറക്ടർ ഫാ. ജോസഫ് പാലക്കുടി, രൂപതാ ട്രഷറർ ജോസഫ് തേവർപറമ്പിൽ, ഗ്ലോബൽ സെക്രട്ടറി ജോർജ്‌കുട്ടി പുതക്കുഴി, ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം തുടങ്ങിയവർ പ്രസംഗിക്കും. യോഗത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഗ്ലോബൽ ഭാരവാഹികൾ, പ്രഥമ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ബിജു പറയന്നിലം സംസ്ഥാന നാടക അവാർഡ് ജേതാവ് കെ സി ജോർജ് രൂപതയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട SMYM ഭാരവാഹികൾ എന്നിവരെ ആദരിക്കും. ലീലാമ്മ തോമസ് മെമ്മോറിയൽ “അമ്മയ്ക്കൊപ്പം” എൻഡോവ്മെൻ്റ് 25000/ രൂപയും മെമെൻ്റോയും സമർപ്പിക്കും. വാർത്താ സമ്മേളനത്തിൽ കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത
പ്രസി. ജോർജ് കോയിക്കൽ, ഡയറക്ടർ ഫാ. ജോസഫ് പാലക്കുടി, ട്രഷറർ തോമസ് ചാണ്ടി തേവർ പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.