Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ലിഫ്റ്റ് ,എസ്കലേറ്റർ ലൈസന്‍സ് പുതുക്കണം
ജില്ലയിലെ ബഹുനില കെട്ടിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ലിഫ്റ്റുകളുടേയും, എസ്കലേറ്ററുകളുടേയും കാലഹരണപ്പെട്ട ലൈസന്‍സുകൾ അടിയന്തരമായി പുതുക്കേണ്ടതാണെന്ന് ജില്ലാ ഇലക്ട്രിക്കൽ ഇന്‍സ്പെക്ടർ അറിയിച്ചു. ഇതിനായി ഒക്ടോബര്‍ 30 വരെ അവസരം ലഭിക്കും. ലിഫ്റ്റ് ,എസ്കലേറ്റര്‍ ഒന്നിന് 3310 രൂപ അടച്ച് ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ ജില്ലാ ഓഫീസിൽ നല്‍കേണ്ടതാണ്. ലൈസന്‍സ് പുതുക്കാത്ത ലിഫ്റ്റുകള്‍ കേരള ലിഫ്റ്റ് ആന്റ് എസ്കലേറ്റേഴ്സ് റൂള്‍സ് 2012 പ്രകാരം പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല .ഇടുക്കി ജില്ലയിലെ ഉപഭോക്താക്കള്‍ അപേക്ഷ നൽകേണ്ട വിലാസം ജില്ലാ ഇലക്ട്രിക്കൽ ഇന്‍സ്പെക്ടറുടെ കാര്യാലയം ,പാലക്കാട്ടുകുന്നേൽ ബില്‍ഡിംഗ്, മൂലമറ്റം പി ഒ. ഇടുക്കി 685 589