Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പദ്ധതി വിഹിതം വെട്ടികുറക്കുന്നത് സംബന്ധിച്ച് കട്ടപ്പന നഗരസഭയിൽ അടിയന്തര കൗൺസിൽ ചേർന്നു
2024-25 വാർഷിക പദ്ധതി വാലിഡേഷൻ ക്രമപ്പെടുത്തുന്നത് സംബന്ധിച്ചും,
ജില്ലാതലത അദാലത്ത് പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകുന്നത് സംബന്ധിച്ചും ചർച്ചകൾ ആണ് കൗൺസിലിൽ നടന്നു.
കട്ടപ്പന നഗരസഭ പഴയ ബസ്റ്റാൻഡുമായി ബന്ധപ്പെട്ട് കേസിന്റെ വിധി പകർപ്പിന്റെ തുടർനടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ചും ചർച്ച ഉണ്ടായി.
സ്പിൽ ഓവർ പദ്ധതികളുടെ 20 ശതമാനം തുക വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നടപടി പ്രതിഷേധാർഹമാണന്ന് കൗൺസിൽ യോഗത്തിൽ കുറ്റപ്പെടുത്തി.
20 ശതമാനം കുറവു വരുമ്പോൾ നഗരസഭയുടെ 34 വാർഡുകളിലും 5 ലക്ഷം രൂപ വീതമാണ് കുറയുന്നത്.
ഇത് നഗരസഭയുടെ വികസനത്തെ കാര്യമായി ബാധിക്കുമെന്നും ചെയർ പേഴ്സൺ ബീന ടോമി, വൈസ് ചെയർമാൻ അഡ്വ: കെ.ജെ ബെന്നി എന്നിവർ പറഞ്ഞു.
കട്ടപ്പന നഗരസഭയിൽ ഒരു കോടി എഴുപതു ലക്ഷം രൂപായുടെ കുറവാണ് നിലവിൽ ഉണ്ടാകുന്നത്.
ഇത് ഗ്രാമീണ മേഖലയുടെ വികസനത്തെ ബാധിക്കും.