ഭിന്നശേഷിക്കാരായ പൗരൻമാർക്ക് ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കുന്നതിനായി സഞ്ജീവനം
2 കെ 24എന്ന പേരിൽ സേവന പദ്ധതി നടക്കുന്നു
ഭിന്നശേഷിക്കാരായ പൗരൻമാർക്ക് ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കുന്നതിനായി സഞ്ജീവനം
2 കെ 24എന്ന പേരിൽ സേവന പദ്ധതി നടക്കുന്നു.
ജൂലൈ ഏഴാം തിയതി ഇരട്ടയാറിൽ നടക്കുന്ന പരിപാടി ഇടുക്കി
ആർ ടി ഒ
പി.എം.ബഷീർ ഉത്ഘാടനം ചെയ്യും.
ഭിന്നശേഷി ക്കാരായ പൗരൻമാർ നിത്യജീവിതത്തിൽ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം സഞ്ചാര സ്വാതന്ത്രമാണ്. അത് ജീവിതത്തിന്റെ വലിയൊരു സമയം പാഴാക്കുകയാണ് ഇതിനൊരു പരിഹാരമായാണ് സഞ്ജീവനം 2 K 24ആവിഷ്കരിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായാണ് ഭിന്നശേഷി ക്കാർക്കായി ഇരട്ടയാർ ഗ്രീൻ ഡേയ്സ് ഡ്രൈവിംഗ് സ്കൂൾ അങ്കണത്തിൽ ലേണേഴ്സ് ടെസ്റ്റ് നടത്തുന്നത്.
മെഡിക്കൽ പരിശോധനക്കായി നെടുംങ്കണ്ടം താലൂക്കാശുപത്രി സിവിൽ സർജൻ ഡോ. ശ്രീജിത്ത്, നേത്ര രോഗ വിദഗ്ദ്ധയായ ഡോ. സിനി എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പരിശോധന നടത്തും.
വലിയതോവാള ഗ്രീൻ സിറ്റി റോട്ടറി ക്ലബ്, ലയൺസ് ക്ലബ് ഓഫ് ചേറ്റുകുഴി എന്നീ സംഘടന ളാണ് പദ്ധതിക്കാവശ്യമായ സാമ്പത്തിക ചിലവ് വഹിക്കുന്നത്. വാർത്താ സമ്മേളനത്തിൽ SKDAWF ജില്ലാ പ്രസി. ശിവൻ കുട്ടി,
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഫ്രാൻസിസ് എസ്., മുജീബ് പി.എസ്., ജോസ് മാത്യു പുല്ലാന്തനാൽ, റോമി ദേവസ്യ, ബിനു വി. ബേബി,
ജോജോ മരങ്ങാട്ട്, ജയിംസ് മടിക്കാങ്കൽ, ഉത്തമൻ,
സിബി സെബാസ്റ്റ്യൻ സലിം എൻ., നിഖിൽ, എൻ സജീവ് കുമാർ, ബിജോ സെബാസ്റ്റ്യൻ, ഷാജി റ്റി.എസ് തുടങ്ങിയവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്കായി 9447309337,
9447835939,
9961895592 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം